Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊവിഡ് 19: ലോകത്ത് ആറു ലക്ഷം വൈറസ് ബാധിതര്‍; മരണം 28000 കവിഞ്ഞു; വിറങ്ങലിച്ച് പാശ്ചാത്യ ലോകം

ഇന്നലെ മാത്രം ആയിരത്തിലധിരം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1,37,364 പേര്‍ക്ക് രോഗം ഭേദമായി. 24,016 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച അമേരിക്കയില്‍ 2,538 പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായത്. 2,494 പേരുടെ നില ഗുരുതമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2020, 12:57 pm IST
in World

ജനീവ: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആഗോളതലത്തില്‍ 28,000 കടന്നു. രോഗബാധിതരുടെ എണ്ണം ആറേകാല്‍ ലക്ഷത്തോളവും.

ഇന്നലെ മാത്രം ആയിരത്തിലധിരം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1,37,364 പേര്‍ക്ക് രോഗം ഭേദമായി. 24,016 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച അമേരിക്കയില്‍ 2,538 പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായത്. 2,494 പേരുടെ നില ഗുരുതമാണ്.

ചൈനയില്‍ 54 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതര്‍ 81,394 ആയി. മൂന്ന് പേര്‍ കൂടി മരിച്ചു. ബ്രിട്ടനില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 17,000 കടന്നു. 1,020 മരണം റിപ്പോര്‍ട്ട് ചെയ്തു.

ദക്ഷിണ കൊറിയയില്‍ ആകെ വൈറസ് ബാധിതരായ 9,478 പേരില്‍ 4,811 പേര്‍ക്ക് രോഗം ഭേദമായി. 4,523 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. 59 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്.

ഇറാനില്‍ 35,408 പേര്‍ക്കാണ് കൊറോണ കണ്ടെത്തിയത്. 2,517 പേര്‍ മരിച്ചു. സ്വിറ്റ്സര്‍ലന്‍ഡില്‍ 13,337 പേര്‍ക്ക് കൊറോണ ബാധിച്ചു. 242 പേര്‍ മരിച്ചു. 1,530 പേര്‍ക്ക് രോഗം ഭേദമായി. 203 പേരുടെ നില ഗുരുതരമാണ്.  

9,762 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച നെതര്‍ലന്‍ഡ്സില്‍ 639 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 761 പേര്‍ ഗുരുതരാവസ്ഥയിലാണ്. പാക്കിസ്ഥാനില്‍ കൊറോണ ബാധിതരുടെ എണ്ണം 1,415 കടന്നു. പതിനൊന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏഴ് പേരുടെ നില ഗുരുതരമാണ്.

വിറങ്ങലിച്ച് പാശ്ചാത്യ ലോകം

ന്യൂയോര്‍ക്ക്: കൊറോണ വ്യാപനം ശക്തമായതോടെ ഭയന്ന് വിറച്ച് പാശ്ചാത്യ ലോകം. അമേരിക്കയും ഫ്രാന്‍സും ജര്‍മനിയും സ്പെയ്നും ഇറ്റലിയുമെല്ലാം കൊറോണ എന്ന മഹാമാരിക്കു  മുന്നില്‍ പകച്ചുനില്‍ക്കുകയാണ്.ആദ്യ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത് രണ്ട് മാസത്തിനുള്ളില്‍ അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു (1,05,161). 1,588 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ മരിച്ചത് 402 പേര്‍.

ന്യൂയോര്‍ക്കിലും വാഷിങ്ടണിലും രോഗം പിടിമുറുക്കി. ഷിക്കാഗോയിലും ന്യൂ ഓര്‍ലിയന്‍സിലും രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു. ആദ്യ രോഗികളെ പരിചരിച്ചവരെ ചികിത്സിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളോ അവ കണ്ടെത്താനുള്ള വഴിയോ മുന്നിലില്ലെന്നാണ്  213 നഗരങ്ങളിലെ മേയര്‍മാരും പറയുന്നത്. ഒരാഴ്ച മുന്‍പ്  

350 പേര്‍ക്ക് മാത്രം കൊറോണയുണ്ടായിരുന്ന മിഷിഗനില്‍ രോഗികളുടെ എണ്ണം മൂവായിരം കടന്നു.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് ട്രില്യണ്‍ ഡോളറിന്റെ അടിയന്തര സഹായ പാക്കേജും ട്രംപ്  ഭരണകൂടം പ്രഖ്യാപിച്ചു. നൂറു ദിവസത്തിനുള്ളില്‍ ഒരു ലക്ഷം വെന്റിലേറ്ററുകള്‍ സ്വന്തമാക്കാനാണ് അമേരിക്കയുടെ പദ്ധതി.

രോഗബാധിതരുടെ എണ്ണത്തില്‍ ഇറ്റലിയും ചൈനയെ മറികടന്നു. 86,498 പേര്‍ക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 969 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ പതിനായിരത്തോടടുത്തു. 10,950 പേര്‍ രോഗത്തില്‍ നിന്ന് മുക്തി നേടി.

യൂറോപ്പില്‍ ഭയാനകമായി കൊറോണ ശക്തിപ്രാപിച്ച രാജ്യങ്ങളിലൊന്നായ സ്പെയ്നില്‍ മരണം 5,696 ആയി. 72,248 രോഗികളുണ്ട്. രോഗനിര്‍ണയത്തില്‍ മുപ്പത് ശതമാനം മാത്രം കൃത്യതയേ ഉള്ളൂ എന്ന് കണ്ടെത്തിയതോടെ ചൈനീസ് പരിശോധനാ കിറ്റുകള്‍ സ്പെയ്ന്‍ പിന്‍വലിച്ചു.

ജര്‍മനിയിലും വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. 53,340 പേര്‍ക്ക് ഇതുവരെ  കൊറോണ സ്ഥിരീകരിച്ചു. 399 പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണത്തിലുണ്ടായ കുതിച്ചുകയറ്റം വരും ദിവസങ്ങളില്‍ മരണസംഖ്യയില്‍ വര്‍ധനവുണ്ടാക്കുമെന്നാണ് കണക്കുകൂട്ടല്‍.

ഫ്രാന്‍സില്‍ രോഗികളുടെ എണ്ണം 32,964 കടന്നു. 1,995 പേര്‍ മരിച്ചു. രാജ്യത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെന്ന ആരോപണങ്ങള്‍ക്കിടെ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും മധ്യമങ്ങളെ കാണാന്‍ തയാറായി. അതേസമയം, സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് നീങ്ങിയതോടെ യൂറോപ്പിലും അമേരിക്കയിലും പരിസ്ഥിതി മലിനീകരണത്തിന്റെ തോത് വളരെയധികം കുറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.

Tags: covidടോള്‍CoronacoronavirusVirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Health

മലേഷ്യയിൽ പുതിയ തരം കൊറോണ വൈറസ് പടരുന്നു ; രോഗം ബാധിച്ചത് 6,000 വിദ്യാർത്ഥികൾക്ക് 

Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.