കോഴിക്കോട്: കൊറോണ(കൊവിഡ് 19) വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് നടപ്പാക്കിയ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി മുസ്ലീം ലീഗ് വനിതാ നേതാവ് അഡ്വ. നൂര്‍ബീന റഷീദ്. അമേരിക്കയില്‍ നിന്നെത്തിയ മകന് നിരീക്ഷണത്തലിരിക്കെ മകളുടെ വിവാഹം നടത്തിയാണ് നൂര്‍ബീന ഗുരുതരമായ നിരീക്ഷണ ലംഘനം നടത്തിയിയിരിക്കുന്നത്. നൂര്‍ബീനയുടെ മകനും പങ്കെടുത്ത വിവാഹ ചടങ്ങില്‍ 50ല്‍ അധികം ആളുകള്‍ പങ്കെടുക്കുകയും ചെയ്തിരുന്നുവെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍.
നൂര്‍ബീന റഷീദിന്റെ വീട്ടില്‍ വച്ച് തന്നെയായിരുന്നു വിവാഹം. ഇവര്‍ക്കെതിരെ ആരോഗ്യവകുപ്പ് നിയമ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിന് പരാതി നല്‍കിയിരിക്കുകയാണ്. മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ വനിതാ ലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാണ് നൂര്‍ബിന. മുന്‍ വനിതാ കമ്മീഷന് അംഗവുമാണ് നൂര്‍ബീന.
ഈ മാസം 14നാണ് മകന് അമേരിക്കയില്‍ നിന്നെത്തിയത്. മാര്‍ച്ച് 21നായിരുന്നു വിവാഹം. വിവാഹ ചടങ്ങില്‍ 50 ല്‍ അധികം ആളുകള്‍ പങ്കെടുക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ ഇതും കാറ്റില്‍ പറത്തിയിരിക്കുകയാണ് മുസ്ലീം ലീഗ് വനിതാ നേതാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: