തിരുവനന്തപുരം: കൊറോണ വൈറസ് സ്ഥിരീകരണത്തില്‍ ഇന്നലെ നേരിയ ആശ്വാസത്തിന്റെ ദിനം. ആറുപേര്‍ക്ക് മാത്രമാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം 165 ആയി. തിരുവനന്തപുരം ജില്ലയില്‍ രണ്ടു പേര്‍ക്കും കൊല്ലം, പാലക്കാട്, മലപ്പുറം കാസര്‍കോട് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് ഇന്നലെ രോഗം സ്ഥിരികരിച്ചത്. ആറുപേരും വിദേശത്ത് നിന്നും വന്നവരാണ്. അതേസമയം വിദേശി അടക്കം നാല് പേരുടെ ഫലം നെഗറ്റീവാണ്.
തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനിലും മറ്റൊരാള്‍ വീട്ടിലെ നിരീക്ഷണത്തിലുമായിരുന്നു. രണ്ടാമത്തെയാളെ രാത്രിയോടെ മെഡിക്കല്‍ കോളേജിലെക്ക് മാറ്റി. കൊല്ലം സ്വദേശി തിരുവനന്തപുരത്ത് കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാണ്. അദ്ദേഹത്തേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള ഒരാളുടേയും കോട്ടയം ജില്ലയില്‍ നിന്നുള്ള രണ്ട് പേരുടേയും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാളുടേയും (വിദേശി) പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കേരളത്തില്‍ 182 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. വിവിധ ജില്ലകളിലായി 1,34,370 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 1,33,750 പേര് വീടുകളിലും 620 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 148 പേരെ ഇന്നലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ള 6067 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 5276 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: