കുവൈറ്റ് സിറ്റി – കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 7 പേര്‍ രോഗമുക്തിനേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗ മുക്തി നേടിവരുടെ എണ്ണം 64 ആയി. അതേ സമയം ഒരു ഇന്ത്യക്കാരനടക്കം 10 പേർക്ക് കൂടി ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 235 ആയി. ഇതിൽ 8 പേർ ഇന്ത്യക്കാരാണു. ചികിൽസയിൽ കഴിയുന്ന 171 പേരിൽ 11പേരാണു തീവ്ര പരിചരണ വിഭാഗത്തിലുള്ളത്. ഇവരിൽ 4 പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അൽ സനദ് അറിയിച്ചു.
വൈറസ് വ്യാപനം തടയുന്നതിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജാം ഇയ്യകളിൽ സാധനങ്ങളുടെ വിൽപന അതാത് പ്രദേശത്തെ താമസക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തി. വാണിജ്യ മന്ത്രി ഖാലിദ് അൽ റൗദാൻ ആണു ഇത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്. ഇത് പ്രകാരം സിവിൽ ഐഡിയിൽ രേഖപ്പെടുത്തിയ മേൽ വിലാസ പ്രകാരം മാത്രമായിരിക്കും അതാത് പ്രദേശങ്ങളിലെ ജാം ഇയ്യകളിൽ നിന്നും സാധനങൾ ലഭിക്കുക.
ജമിയ്യകളിലേക്ക് പ്രവേശിക്കുന്നതിന് മുന്പ് താപനില പരിശോധിക്കും. 37 ഡിഗ്രിക്ക് മുകളില്‍ താപനില രേഖപ്പെടുത്തുകയാണെങ്കില്‍ ആരോഗ്യ അധികാരികളെ അറിയിക്കണമെന്ന് മുനിസിപ്പല്‍ കാര്യ സഹമന്ത്രി വാലിദ് ജാസ്സെം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: