മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
സാമ്പത്തികലാഭം ഉണ്ടാകുമെങ്കിലും കടബാധ്യതകള്‍ ഉള്ളതിനാല്‍ മിച്ചാനുഭവങ്ങള്‍ കുറയും. അസുഖങ്ങള്‍ വര്‍ധിക്കും. ബന്ധുക്കളില്‍നിന്നും സഹായം ചെയ്തുകൊടുത്തവരില്‍നിന്നും വിപരീത പ്രതികരണങ്ങള്‍ വന്നുചേരും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,
മകയിരം (1/2)
മനശ്ചാഞ്ചല്യത്താല്‍ ഒന്നിലും ഉറച്ച തീരുമാനമെടുക്കുവാന്‍ കഴിയാതെ വരും. അസുഖങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ ആശുപത്രിവാസം വേണ്ടിവരും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. അപ്രതീക്ഷിതമായി വിദേശ ഉദ്യോഗം നഷ്ടപ്പെടും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,
പുണര്‍തം (3/4)
സുഖദുഃഖങ്ങള്‍ ഒരുപോലെ സ്വീകരിക്കുവാനുള്ള മാനസിക അവസ്ഥ വന്നുചേരും. മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടരുത്. വാഹന ഉപയോഗത്തില്‍ ശ്രദ്ധിക്കണം. അന്ധമായ അമിത വിശ്വാസം അബദ്ധങ്ങള്‍ക്ക് വഴിയൊരുക്കും.
കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം
ഭക്ഷണ ക്രമീകരണങ്ങളാല്‍ ആരോഗ്യം തൃപ്തികരം. മുന്‍കോപം
നിയന്ത്രിക്കണം. പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കുവാന്‍ ആര്‍ജവമുണ്ടാകും. സമാനസംസ്കാരമുള്ളവരുമായി സൗഹൃദത്തിലേര്പ്പെടുവാനവസരമുണ്ടാകും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)
ശിരോരോഗ പീഡകളാല്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടും. സഹായ മനഃസ്ഥിതി നല്ലതാണെങ്കിലും വഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം. ഭയഭക്തി മനോഭാവത്തോടുകൂടി ചെയ്യുന്നതെല്ലാം വിജയിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)
സഞ്ചാരവേളകളില്‍ ധനനഷ്ടത്തിന് ഇടവരുന്നതാണ്. പാദസംബന്ധമായ അസുഖങ്ങള്‍ കൊണ്ട് വിഷമിക്കേണ്ടിവരും. ജീവിതഗതികളിള് അപ്രതീക്ഷിതമായ മാറ്റങ്ങള്‍ സംഭവിക്കാനിട വരും. ഏറ്റെടുത്ത ചുമതലകള്‍ നി
ര്വ്വഹിക്കാന് കാലതാമസം നേരിടും.
തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)
രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ആരോഗ്യനില വീണ്ടുകിട്ടും. സംഘര്‍ഷരംഗങ്ങളെ അഭിമുഖീകരിച്ച് വിഷമിക്കേണ്ടതായി വരും. പ്രതിബന്ധങ്ങളെ അതിജീവിക്കുവാനുള്ള ബാഹ്യസഹായങ്ങള്‍ ലഭ്യമാകും. പു
തിയ വീട്ടിലേക്ക് മാറിത്താമസിക്കാന്‍ സാധിക്കും.
വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട
സഹായികളില്ക്കൂടി സാമ്പത്തികനേട്ടങ്ങള്‍ കൈവരിക്കാന്‍ അവസരമുണ്ടാകും. മനോഭീതി വര്‍ധിക്കുക നിമിത്തം ആരോഗ്യസ്ഥിതി മോശമാകും. യാത്രാക്ലേശം വര്‍ധിക്കും. തൊഴില്‍രംഗത്തുനിന്നും പി
ന്മാറേണ്ട അവസ്ഥയും വന്നുചേരും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)
സ്നേഹബന്ധങ്ങള്‍ പെട്ടെന്ന് വേര്‍പിരിഞ്ഞുപോകാന്‍ ഇടയാകും. വിശ്വസിക്കുന്നവരില്ക്കൂടി സാമ്പത്തിക നഷ്ടത്തിന് വഴിയൊരുങ്ങും. വിദേശത്തുള്ള ബന്ധുക്കള്‍ക്ക് നേരിടുന്ന ആപത്ത് നിമിത്തം വിഷമിക്കേണ്ടിവരും.
മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം,
അവിട്ടം (1/2)
സഹോദരങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. അധികാരസ്ഥാനങ്ങളില്‍ മാറ്റം വരും. സഞ്ചാരവേളകള്‍ പലതും മനോദുരിതത്തിനിടയാകും. ഏത് വിഷയത്തിലും പെട്ടെന്ന് പരിഹാരം കണ്ടെത്താന്‍ കഴിയും. തൊഴില്‍രംഗത്തുനിന്നും വിട്ടുനിന്ന് വിഷമിക്കാനിടയാകും.
കുംഭക്കൂറ്: അവിട്ടം(1/2), ചതയം,
പൂരുരുട്ടാതി(3/4)
ശത്രുക്കളുടെ ഉപദ്രവത്താല്‍ വീടു മാറിത്താമസിക്കാന്‍ ഇടയാകും. പ്രതീക്ഷയോടുകൂടി കൊണ്ടുനടക്കുന്ന തീരുമാനങ്ങള്‍ അറത്ഥശൂന്യമായിത്തീരുന്നതാണ്. ഭൂമി വാങ്ങുന്നതിനുള്ള ചുറ്റുപാടുകള്‍ വന്നുചേരും. യാത്രാക്ലേശം വര്‍ധിക്കുന്നതാണ്. ദാമ്പത്യബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ അനുഭവപ്പെടും.
മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
വിവാഹാലോചനകള്‍ വേഗത്തില്‍ നടന്നുകിട്ടും. ആരോഗ്യപരമായ കഷ്ടതകള്‍ അനുഭവിക്കാനിടയാകും. വാക്കിന് ബലവും അംഗീകാരവും കിട്ടുന്നതാണ്. തൊഴില്‍രംഗത്ത് വന്നുചേരുന്ന സ്ഥാനമാറ്റം നിമിത്തം വിഷമിക്കേണ്ടിവരും. ജീവിത നിലവാരത്തില്‍ മാറ്റങ്ങളും അധികച്ചെലവുകളും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: