പുനെ: കൊറോണ വൈറസ് ബാധിച്ച രോഗികളെ പരിചരിക്കുന്ന നഴ്സിനെ നേരിട്ട് ഫോണ്‍വിളിച്ച് അഭിനന്ദനവും പിന്തുണയും അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ പുനെ നായിഡു ആശുപത്രിയിലെ നഴ്സ് ഛായ ജഗ്തപിനെയാണ് പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് സുഖവിവരം അന്വേഷിച്ചത്.
സ്വന്തം ജീവന് പണയപ്പെടുത്തി സേവനമനുഷ്ഠിക്കുന്ന രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരമാണ് പ്രധാനമന്ത്രിയുടെ ഈ പ്രവര്‍ത്തി എന്ന് സന്തോഷം പങ്കുവെച്ചുകൊണ്ട് ഛായ ജഗ്തപ് പറഞ്ഞു. ഇന്നലെ വൈകുന്നേരത്തോടെ ഡ്യൂട്ടിയില്‍ പ്രവേശിക്കാനായി വീട്ടില്‍ നിന്നും ഇറങ്ങിയ സമയത്തായിരുന്നു കാള്‍ വന്നത്. ഫോണ്‍ എടുത്തതും തനിക്ക് ആദ്യം വിശ്വസിക്കാനായില്ല. ഫോണില്‍ വിളിച്ചത് രാജ്യത്തിന്റെ പ്രധാനമന്ത്രി.
മറാത്തിയില്‍ സംസാരിച്ച അദ്ദേഹം സുഖവിവരം തിരക്കി. ശേഷം കൊവിഡ് പരിശോധനയെക്കുറിച്ച് ആരാഞ്ഞു. ചികിത്സയിലേക്ക് പ്രവേശിക്കുമ്പോള്‍ രോഗികളുടെ മാനസികാവസ്ഥയെ കുറിച്ചും പരിചരണരീതികളെക്കുറിച്ചും ഛായ പ്രധാനമന്ത്രിയോട് വ്യക്തമാക്കി. ഞങ്ങളാണ് രാജ്യത്തെിന്റെ ശക്തിയെന്നും അദേഹം പറഞ്ഞുവെന്ന് ഛായ ജഗ്തപ് വ്യക്തമാക്കി.
ഭാരതം കൊറോണ എന്ന വിപത്തിനെതിരെ പോരാടുന്ന സാഹചര്യത്തില്‍ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരുടെ നിസ്വാര്‍ഥ സേവനങ്ങള്‍ ആദരിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: