സാവോ പോളോ: കൊറോണ മൂലം രാജ്യത്ത് നിരവധി പേര് മരണമടഞ്ഞിട്ടും സമ്പദ്വ്യവസ്ഥയ്ക്കാണ് പ്രധാന്യം നല്‍കേണ്ടതെന്ന വിവാദ പരാമര്‍ശവുമായി ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സൊണാരോ. കൊറോണയെ പേടിച്ചിരിക്കാതെ ജനങ്ങളോട് തിരിച്ച് ജോലിയില്‍ പ്രവേശിക്കണമെന്നും ജെയിര്‍ പറഞ്ഞു. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് ജെയിര്‍ ബൊല്‍സൊണാരോയുടെ വിവാദ പരാമര്‍ശം.
വാഹനപടകങ്ങള്‍ മൂലം ആളുകള്‍ മരിക്കുന്നുണ്ടെന്ന് കരുതി കാര്‍ ഫാക്ടറി അടച്ചുപൂട്ടാനാകില്ലെന്ന ഉദാഹരമാണ് ഇതിനായി ബ്രസീല്‍ പ്രസിഡന്റ് ചൂണ്ടിക്കാട്ടിയത്. തന്നോട് ക്ഷമിക്കണമെന്നും ചിലയാളുകള്‍ മരിക്കും അതാണ് ജീവിതമെന്നും ജെയിര്‍ പറഞ്ഞു.
രാജ്യത്ത് കൊറോണ ബാധിച്ച് നിരവധിയാളുകള്‍ മരിച്ചിരുന്നു. എന്നാല്‍ മരണസംഖ്യ സംബന്ധിച്ച് തനിക്ക് സംശയമുണ്ടെന്നും, അത് സ്റ്റേറ്റ് ഗവര്‍ണര്‍മാര്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടി പറയുന്നതാകാമെന്നുമാണ് പ്രസിഡന്റിന്റെ പ്രതികരണം.
കൊറോണയുടെ പശ്ചാത്തലത്തിലും സമ്പദ്വ്യവസ്ഥയ്ക്ക് പ്രാധാന്യം നല്കുന്ന ബ്രസീല്‍ പ്രസിഡന്റിന്റെ നടപടികള്‍ക്കെതിരെ നേരത്തേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: