ന്യൂദല്‍ഹി: വിദേശ വിമാനങ്ങള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തും മുന്‍പ് എത്തിയ പ്രവാസികളെയും നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അടിയന്തര നിര്‍ദേശം നല്കി. യഥാര്‍ഥത്തില്‍ നിരീക്ഷിക്കേണ്ടവരുടെയും നിരീക്ഷണത്തിലുള്ളവരുടെയും എണ്ണത്തില്‍ വലിയ പൊരുത്തക്കേടുണ്ട്. കൊറോണ വ്യാപനം തടയാനുള്ള ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയാകും. ഇതുവരെ ഇന്ത്യയില്‍ കൊറോണ ബാധിച്ചവര്‍ക്ക് വിദേശയാത്രകളുടെ പശ്ചാത്തലമുണ്ട്, കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര വിമാനങ്ങള്‍ വിലക്കും മുന്‍പ് പ്രവാസികള്‍ അടക്കം 15 ലക്ഷത്തോളം പേര് ഇന്ത്യയില്‍ എത്തിയെന്നാണ് ഗൗബ ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഇവരെ നിരീക്ഷണത്തിലാക്കേണ്ടതുണ്ട്. വിദേശത്തു നിന്ന് എത്തുന്നവരെ നിരീക്ഷിക്കാന്‍ കേന്ദ്രം മുന്‍പും നിര്‍ദേശിച്ചിരുന്നു. ആരോഗ്യവകുപ്പും പല കുറി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ ഇവ വലിയ കാര്യമാക്കിയില്ല.
157 ലാബുകളും 16000 സ്രവശേഖരണ കേന്ദ്രങ്ങളും
ന്യൂദല്‍ഹി: 121 സര്‍ക്കാര്‍ ലാബുകള്‍ അടക്കം കൊറോണ പരിശോധിക്കാന്‍ രാജ്യത്ത് 157 ലാബുകളായി. 36 സ്വകാര്യ ലാബുകള്‍ക്കാണ് അനുമതിയുള്ളത്. ഈ ലാബുകള്െക്കല്ലാം കൂടി 16,000 സ്രവശേഖരണ കേന്ദ്രങ്ങളുണ്ട്. ഒരു ലാബില്‍ പ്രതിദിനം 12000 പരിശോധനകള്‍ വരെ നടത്താന്‍ ശേഷിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: