ഇടുക്കി: ചെറുതോണിയിലെ കോണ്‍ഗ്രസ് നേതാവിന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇന്നലെ മാത്രം നിരീക്ഷണത്തിലായത് 260 പേര്. വനവാസി ഊരുകളും ഭയത്തില്‍. ഇതില്‍ രണ്ട് അധ്യാപികമാരെ ആശുപത്രിയില്‍ ഐസൊലേഷനില്പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് രണ്ട് പ്രാവശ്യം എത്തിയ ഇയാള്‍ നിയമസഭയിലെത്തി എംഎല്‍എമാരെയും മന്ത്രിമാരേയും നേരില്‍ കണ്ടിരുന്നു.
ഏകാധ്യാപക സംഘടനയായ എഎസ്ടിഎയുടെ സംസ്ഥാന നേതാവാണ്. ഇതുമായി ബന്ധപ്പെട്ട ബില്ലിന് പിന്തുണ തേടിയാണ് എംഎല്‍എ ഹോസ്റ്റലില്‍ കയറിയും എംഎല്‍എമാരെ കണ്ടതും. ഇതോടെ മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രിയും അടക്കമുള്ളവര്‍ ആശങ്കയിലാണ്.
മൂന്നാറിലെയും ഷോളയൂരിലേയും വനവാസി ഊരുകളിലെ ഏകാധ്യാപിക സമര പരിപാടികളില്‍ ഇയാള്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളടക്കം നൂറ് കണക്കിന് പേരാണ് രണ്ടിടത്തും തടിച്ച് കൂടിയത്.ഇയാള്‍ക്കൊപ്പം തിരുവനന്തപുരത്തിന് പോയ രണ്ട് അധ്യാപകരാണ് പനിബാധിച്ച് ആശുപത്രിയിലുള്ളത്.
പേര് വെളിപ്പെടുത്തി രോഗിആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞാണ് തനിക്ക് കൊറോണയുണ്ടെന്ന് അറിയുന്നതെന്ന് കോണ്‍ഗ്രസ് നേതാവ്
എ.പി. ഉസ്മാന്. അനവധി പേരുമായി ഇടപഴകിയതിനാലാണ് പേര് വെളിപ്പെടുത്തുന്നത്. ഫെബ്രുവരി 29 മുതല്‍ അടുത്ത് ഇടപഴകിയവര്‍ തൊട്ടടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ ബന്ധപ്പെട്ട് മുന്‍കരുതലെടുക്കണം. ഉസ്മാന് പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: