ആലപ്പുഴ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സിപിഎം നിയന്ത്രിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് മാത്രം അനുമതി നല്കി സര്‍ക്കാരും ജനപ്രതിനിധികളും രാഷ്ട്രീയം കളിക്കുന്നു. പൊതുസമൂഹം ഒന്നിച്ചു നില്‍ക്കേണ്ട സന്ദര്‍ഭം പോലും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി വിനിയോഗിക്കുന്നതില്‍ എംഎല്‍എമാരും തദ്ദേശ സ്ഥാപനങ്ങളുമുണ്ട്. സിപിഎം, ഡിവൈഎഫ്ഐ നേതാക്കളുടെ നേതൃത്വത്തില്‍ രൂപീകരിച്ച സന്നദ്ധ സംഘടനകളെ മാത്രം ക്ഷണിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുകയാണ്.
സിപിഎം മാത്രമാണ് ദുരന്തഘട്ടത്തില്‍ ജനങ്ങള്ക്കൊപ്പമുണ്ടായിരുന്നതെന്ന് സമൂഹമാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും പ്രചരിപ്പിക്കുകയെന്ന തരംതാണ തന്ത്രമാണ് പയറ്റുന്നത്. കാലങ്ങളായി സ്തുത്യര്‍ഹമായ വിധത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ പോലും ഭക്ഷണ വിതരണത്തില്‍നിന്ന് വിലക്കുകയാണ്. സേവനസന്നദ്ധരായി എത്തുന്നവരെ പോലീസിനെ ഉപയോഗിച്ച് മടക്കി അയയ്ക്കുകയുമാണ്. പാതയോരങ്ങളില്‍ കഴിയുന്നവര്‍, അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ എന്നിവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്കാന് സേവാഭാരതി അടക്കമുള്ള സംഘടനകള്‍ സന്നദ്ധരാണെങ്കിലും അനുവദിക്കുന്നില്ല.
പല സ്ഥലങ്ങളിലും സിപിഎം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളാണ് സന്നദ്ധ സംഘടനകളെ വിലക്കുന്നത്. പാവങ്ങള്‍ പട്ടിണി കിടന്നാലും തങ്ങളുടെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ മുഖേന മാത്രമെ എല്ലാം നടക്കാവു എന്ന നിര്‍ബന്ധ ബുദ്ധിയാണ് സിപിഎം ജനപ്രതിനിധികളുടേത്. മന്ത്രി തോമസ് ഐസക്കിന്റെ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം നിയന്ത്രിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് നേരത്തെ തന്നെ ഫണ്ട് അനുവദിക്കാറുണ്ട്.
ഗ്രാമപഞ്ചായത്തും ഇത്തരം സംഘടനകളും യോജിച്ച് പദ്ധതി നടപ്പാക്കുന്നു എന്ന് പ്രഖ്യാപിച്ചാണ് പതുപണം ചെലവഴിക്കുന്നത്. മറ്റു സന്നദ്ധ സംഘടനകളെയൊന്നും അടുപ്പിക്കാറില്ല.
ഇത്തരത്തിലുള്ള സിപിഎമ്മിന്റെ ചില സംഘടനകള്‍ക്ക് പണം ഈടാക്കി വീടുകളില്‍ ഭക്ഷണം എത്തിക്കാനുള്ള അനുമതിയും കൊറോണയുടെ മറവില്‍ നല്കി കഴിഞ്ഞു. തോമസ് ഐസക് സമൂഹമാധ്യമങ്ങളിലൂടെയും സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചും ഇതിന് പ്രചാരണവും നല്കുന്നു.
വരുന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവ ലക്ഷ്യമാക്കി സിപിഎം അണികളെ സമൂഹത്തില്‍ സജ്ജരാക്കുകയും സേവനത്തിന്റെ മാതൃകകളായി അവതരിപ്പിക്കുകയും എന്ന തന്ത്രമാണ് കൊറോണയുടെ മറവില്‍ പോലും ജനപ്രതിനിധികളും തദ്ദേശസ്ഥാപനങ്ങളും പയറ്റുന്നതെന്നാണ് വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: