തിരുവനന്തപുരം: കൊറോണ വൈറസ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കൊറോണ ബാധിച്ചുള്ള മരണം ആയതിനാല്‍ പ്രോട്ടോക്കേള്‍ അനുസരിച്ചാണ് സംസ്കാര ചടങ്ങുകള്‍ നടത്തുന്നത്.
മൃതദേഹം മരിച്ചയാളുടെ ഭാര്യയേയും മകളേയും വീഡിയോ വഴി കാണിച്ചു കൊടുത്തു. പള്ളിയിലെ ഇമാമുമായും ജില്ലാ കളക്ടര്‍ സംസാരിച്ചു കഴിഞ്ഞു. വളരെ സൂക്ഷ്മതയോടെ മൃതദേഹം സംസ്കരിക്കാനാണ് സംസ്ഥാനം തീരുമാനിച്ചതെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. മൃതദേഹം കവര്‍ ചെയ്തുകഴിഞ്ഞാല്‍ ആരേയും കാണിക്കുകയോ തുറക്കുകയോ ചെയ്യില്ല.
മരിച്ചയാളെ രക്ഷിക്കുന്നതിന് മെഡിക്കല്‍ സംഘം കഠിന പരിശ്രമം നടത്തിയിരുന്നു. എന്നാല്‍ രോഗിക്ക് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനാവാത്ത വിധത്തില്‍ ഉയരുകയും ആരോഗ്യ സ്ഥിതി മോശം ആവുകയായിരുന്നു. അതേസമയം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരില്‍ നാലോളം പേര്‍ക്ക് ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു.
ഇതില്‍ ചിലര്‍ പ്രായമുള്ളവരാണ്. ചിലര്‍ക്ക് മറ്റു രോഗങ്ങളുണ്ട്. എന്നാല്‍ പരമാവധി ജാഗ്രത പുലര്‍ത്തുന്നുണ്ട്. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: