ബെംഗളൂരു: കോവിഡ് രോഗികള്‍ ആരും വരരുത്. ചരക്കുലോറികള്‍ക്ക് മാത്രമായി രണ്ട് പ്രധാന റോഡുകളില്‍ ഗതാഗത സൗകര്യം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി. കര്‍ണ്ണാടക അതിര്‍ത്തി അടച്ചതിന തുടര്‍ന്ന് കേരളത്തിലേക്കുള്ള ചരക്കു ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്്. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി സദാനന്ദഗൗഡ ഇടപെട്ട് റോഡുകള്‍ തുറക്കാമെന്ന് അറിയിച്ചിരിക്കുന്നത്.
മൈസൂരു ബാവലി, ചാമരാജ്‌നഗര്‍ റോഡുകളിലൂടെയാണ് ലോറികള്‍ക്ക് ഗതാഗതം അനുവദിക്കുക. എന്നാല്‍ രോഗികളാരും അതിര്‍ത്തി കടക്കാന്‍ ശ്രമിക്കരുത്. കര്‍ണാടക മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമായും ഇക്കാര്യം സംസാരിച്ചു. മാക്കൂട്ടം റോഡ് തുറക്കില്ലെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.
കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങിയതോടെയാണ് കര്‍ണ്ണാടക അതിര്‍ത്തികള്‍ അടയ്‌ക്കാന്‍ തീരുമാനിച്ചത്. കൂടാതെ ചരക്കു നീക്കം തടസ്സപ്പെടുത്തി അതിര്‍ത്തിയിലെ മിക്കറോഡുകളും മണ്ണിട്ട്് മൂടുകയും ചെയ്തു. ഇതോടെ അവശ്യ സാധനങ്ങള്‍ വാങ്ങാനായി കടയില്‍ പോകാന്‍ സാധിക്കാതെ അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതം ദുരിതത്തില്‍ ആവുകയും ചെയ്തു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി മാക്കൂട്ടത്ത് അതിര്‍ത്തിയില്‍ അവശ്യ സാധനങ്ങളുമായി വന്ന ലോറികളും കുടുങ്ങി.
കര്‍ണാടക അതിര്‍ത്തി അടച്ചതുകാരണം കണ്ണൂര്‍ ഇരിട്ടി മാക്കൂട്ടം ചുരം പാതയില്‍ കുടുങ്ങിയ ചരക്കു ലോറികള്‍ മുത്തങ്ങയിലൂടെ വഴി തിരിച്ചു വിട്ടു. ചുരം പാതയിലെ മണ്ണ് നീക്കം ചെയ്യാനാകില്ലെന്ന് കര്‍ണ്ണാടക ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചതോടെയാണ് കേന്ദ്ര ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. വിഷയത്തില്‍ ജില്ലാ കളക്ടറുമായി വീണ്ടും സംസാരിക്കുമെന്നും സദാനന്ദഗൗഡ ഉറപ്പു നല്‍കിയിട്ടുണ്ട്.
കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങിയതോടെ മംഗളൂരുവില്‍ മെഡിക്കല്‍ കോളജും ആശുപത്രികളും നിറഞ്ഞിരിക്കുകയാണ്. രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് സംസ്ഥാനത്തെ പ്രതിസന്ധിയില്‍ ആഴത്തുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് അതിര്‍ത്തികള്‍ അടച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: