പത്തനംതിട്ട: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള രാജ്യവ്യാപക ലോക്ഡൗണിനെ ചിലര്‍ എത്രമാത്രം നിസാരവത്കരിക്കുന്നു എന്നതിന് അടുത്ത ഉദാഹരണം കൂടി. കഴിഞ്ഞ ദിവസങ്ങളില്‍ അനാവശ്യമായ വാഹനവുമായി പുറത്തിറങ്ങിയ ആള്‍ക്കാള്‍ പലതരം കള്ളങ്ങള്‍ പറഞ്ഞാണ് പോലീസിനെ വെട്ടിച്ചു കളയുന്നത്. എന്നാല്‍, പത്തനംതിട്ട ജില്ലയിലെ അടൂരില്‍ ബൈക്കുമായി അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ച യുവാവ് പറഞ്ഞ കാരണം കേട്ട് അമ്പരന്നിരിക്കുകയാണ് പോലീസ്. അടൂരില്‍ നടക്കുന്ന കര്‍ശന വാഹനപരിശോധനയ്ക്കിടെയാണു ബൈക്കുമായി യുവാവ് എത്തിയത്. അടൂര്‍ നിന്നു അഞ്ചു കിലോമീറ്റര്‍ അകലെ പറക്കോട് എന്ന സ്ഥലത്തു നിന്നാണ് യുവാവ് ബൈക്കോടിച്ചെത്തിയത്. എന്തിനാണ് പോകുന്നതെന്ന് പോലീസിന്റെ ചോദ്യത്തിന് യുവാവിന്റെ മറുപടി ഇങ്ങനെ- അത്യാവശ്യമായി ഒരു സേഫ്റ്റി പിന് വാങ്ങണമായിരുന്നു എന്ന്. ഉത്തരം കേട്ട് ആദ്യം അമ്പരന്ന പോലീസ് പിന്നീട് കൂടുതല്‍ ഒന്നും ആലോചിച്ചില്ല. ബൈക്കിനേയും യുവാവിനേയും കസ്റ്റഡിയിലെടുത്തു. പറക്കോട് ഭാഗത്തു കടകള്‍ തുറക്കാത്തതിനിലാണ് ബൈക്കുമായി അടൂര്‍ എത്തിയതെന്നാണ് യുവാവിന്റെ വിശദീകരണം.
അതേസമയം, നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 1381 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ കഴിഞ്ഞ നാലു ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 7091 ആയി. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1383 പേരാണ്. 923 വാഹനങ്ങളും പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: