മുംബൈ: കൊറോണ രോഗത്തെ പിടിച്ചു കിട്ടാന്‍ രാജ്യം ഒന്നടങ്കം പൊരുതുകയാണ്. രാജ്യത്തെ എല്ലാ സെലിബ്രിറ്റികളും കൊറോണ പ്രതിരോധത്തിനായി രംഗത്തുമുണ്ട്. വീടുകള്‍ കഴിയുന്ന ഈ സെലിബ്രിറ്റികള്‍ സോഷ്യല്‍മീഡിയിലൂടെ ജനങ്ങളോട് നിരന്തരം കോവിഡ് പ്രതിരോധത്തിനായി ആഹ്വാനം ചെയ്യുന്നുമുണ്ട്. ഇതിനിടെയാണു വ്യത്യസ്ത വീഡിയോയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി രംഗത്ത് എത്തിയിരിക്കുന്നത്. കോഹ്ലിയുടെ ഭാര്യയും നടിയുമായ അനുഷ്ക ശര്‍മയാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീട്ടില്‍ കഴിയുന്ന ഈ വേള എങ്ങനെ ആഹ്ലാദകരമാക്കാം എന്നതാണ് സന്ദേശം. ഇന്ത്യന്‍ ക്യാപ്റ്റര്‍ കോഹ്ലിയുടെ ഹെയര്‍ സ്റ്റൈല്‍ എന്നും ഫാഷന്‍ ലോകത്തിന് കൗതുകമാണ്. രാജ്യത്തെ പേരുകേട്ട ഹെയര്സ്റ്റൈലര്മാരാണ് കോഹ്ലിയുടെ മുടി വെട്ടിയൊതുക്കുന്നതും. എന്നാല്‍, അടുക്കളയില്‍ ഉപയോഗിക്കുന്ന കത്രിക കൊണ്ട് കോഹ്ലിയുടെ മുടി വെട്ടുകയാണ് അനുഷ്ക. ക്വാറന്റൈന് നിങ്ങളെ എങ്ങനെ ഒക്കെ ബാധിക്കുമെന്ന് വീഡിയോയില്‍ കോഹ്ലി പറയുന്നുണ്ട്. മുടി വെട്ടുന്നതിന് മുന്‍പും അതിനു ശേഷവമുള്ള ചിത്രങ്ങളും വീഡിയോയുടെ അവസാനം ചേര്‍ത്തിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ ഇതിനകം വീഡിയോ വൈറലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: