ന്യൂദല്‍ഹി : കോവിഡിനെ പ്രതിരോധിക്കാന്‍ രാജ്യം ഒന്നടങ്കം പരിശ്രമിക്കുമ്പോള്‍ വൈറസിനെ പ്രചരിപ്പിക്കാന്‍ ആഹ്വാനം നല്കി ഇന്‍ഫോസിസ് ഉദ്യോഗസ്ഥന്. മുജീബ് റഹ്മാന് എന്ന എഞ്ചിനീയറിങ് ബിരുദധാരിയാണ് കോറോണ വൈറസിനെ രാജ്യത്ത് വ്യാപകമാക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം നല്‍കിയത്.
പൊതുസ്ഥലങ്ങളില്‍ പരസ്യമായി ചുമയ്ക്കണമെന്നും വൈറസിനെ വ്യാപിപ്പിക്കാന്‍ പറ്റുന്നിടത്തോളം അത് ചെയ്യാനുമാണ് മുജീബ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ അറസ്റ്റിലായി. ഇന്‍ഫോസിസ് ബെംഗളൂരു സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥനാണ് മുജീബ്. ഇയാള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം ശക്തമായതോടെയാണ് അറസ്റ്റ്. .
പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കാതെ ചുമയ്ക്കുക. വൈറസ് പരക്കട്ടെ. ഇതിനായി നമുക്ക് കൈകോര്‍ക്കാം’. എന്നായിരുന്നു മുജീബിന്റെ പോസ്റ്റ്. അതേസമയം വിഷയം ഗൗരവതരമായി എടുക്കുന്നുവെന്നും വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയെന്നും ഇന്‍ഫോസിസ് അറിയിച്ചു.
ജീവനക്കാരന് നടത്തിയ പ്രസ്താവനയില്‍ അതീവ ദുഃഖമുണ്ടെന്നു. ഇത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. കര്‍ശ്ശന നടപടി തന്നെ കൈക്കൊള്ളുന്നതാണ്. മുജീബ് തെറ്റുകാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടെന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേസമയം ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി ബെംഗളൂരു പോലീസ് ജോയിന്റ് കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. ഐപിസി സെക്ഷന്‍ 505 പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. 25 വര്‍ഷത്തോളമായി ഇയാള്‍ ബെംഗളൂരുവില്‍ താമസിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: