മുംബൈ: കൊറോണ വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് സൂപ്പര്‍ താരം സച്ചിന് ടെന്‍ഡുല്‍ക്കറും. അമ്പത് ലക്ഷം രൂപയാണ് സച്ചിന് സംഭാവനയായി നല്‍കിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ കായിക താരം ഇത്രയും വലിയ തുക കൊറോണക്കെതിരായ പോരാട്ടത്തിന് സംഭാവനയായി നല്‍കുന്നത്.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഇരുപത്തിയഞ്ച് ലക്ഷം രൂപാ വീതമാണ് സച്ചിന് നല്‍കിയത്.
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി ഒരു ലക്ഷം രൂപ സംഭാവനയായി നല്കി. സഹോദരങ്ങളായ ഇര്ഫാന് പഠാനും യൂസഫ് പഠാനും നാലായിരം മാസ്കുകള്‍ ബറോഡ പോലീസിനും ആരോഗ്യ വകുപ്പിനും സമ്മാനിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ) അധ്യക്ഷന്‍ സൗരവ് ഗാംഗുലി അമ്പത് ലക്ഷം രൂപയുടെ അരി നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചു.
ഇന്ത്യന്‍ സ്പ്രിന്റര്‍ ഹിമാ ദാസ് ഒരു മാസത്തെ ശമ്പളം ആസാം കോവിഡ് ഫണ്ടിലേക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഒരുമിച്ചു നില്‍ക്കുകയും ജനങ്ങളെ സഹായിക്കുകയും ചെയ്യേണ്ട സമയമാണിത്. ഒരുമാസത്തെ ശമ്പളം ഞാന്‍ ആസാം ആരോഗ്യ നിധിയിലേക്ക് സംഭാവന നല്‍കുകയാണെന്ന് ഹിമാ ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: