കുറ്റ്യാടി: മൂന്ന് ദിവസമായി പട്ടിണിയിലായ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സേവാഭാരതിയുടെ സഹായം. കുറ്റ്യാടി വളയന്നൂരിലുള്ള നമ്പാടന്‍ ലോഡ്ജില്‍ കഴിയുന്ന ബീഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 197 തൊഴിലാളികളാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും മുന്‍ കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിങിനെയും തങ്ങളുടെ ദുരിതം അറിയിച്ചത്.
അവര്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ ബന്ധപ്പെടുകയായിരുന്നു. മുരളീധരന്‍ കുറ്റ്യാടിയിലെ സേവാഭാരതി പ്രവര്‍ത്തകരെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് മൂന്ന് ദിവസമായി പട്ടിണിയിലായ തൊഴിലാളികള്‍ക്ക് സേവാഭാരതി ഭക്ഷണസാധനങ്ങള്‍ എത്തിച്ച് നല്‍കിയത്.
കുറ്റ്യാടി കുഞ്ഞുമഠം ക്ഷേത്രത്തില്‍ നിന്നാണ് ഇവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ നല്‍കിയത്. എം.പി. സുകുമാരന്‍ ഭക്ഷണ സാധനങ്ങള്‍ കൈമാറി. എം.പി. രാജന്‍, യു.കെ. അര്‍ജുനന്‍ എന്നിവരാണ് തൊഴിലാളികളെ ബന്ധപ്പെട്ടത്. ഇവര്‍ക്കാവശ്യമായ ഭക്ഷണ സാധനങ്ങള്‍ തുടര്‍ന്നും നല്‍കുന്നതിന് സജ്ജികരണങ്ങള്‍ ഒരുക്കുമെന്ന് എം.പി. സുകുമാരനും യു.കെ. അര്‍ജുനനും അറിയിച്ചു.
സംസ്ഥാനത്ത് 4603ഉം കോഴിക്കോട് ജില്ലയില്‍ 739ഉം അതിഥി തൊഴിലാളി ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അവകാശപ്പെട്ട ദിവസം തന്നെയാണ് അദ്ദേഹത്തിന്റെ സ്വന്തം ജില്ലയില്‍ ബീഹാറില്‍ നിന്നുമുള്ള തൊഴിലാളികള്‍ പട്ടിണി കിടക്കുന്നു എന്ന വാര്‍ത്ത പുറത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: