തിരുവനന്തപുരം: തനിക്ക് കൊറോണ വൈറസ് ആണെന്നും തന്നോട് ബന്ധപ്പെട്ടവർ അകലം പാലിക്കണമെന്ന അഭ്യർത്ഥനയുമായി ഇടുക്കിയിലെ കോൺഗ്രസ്സ് നോതാവ് എ. പി ഉസ്മാൻ. തന്നോട് അടുത്ത് പെരുമാറിയവർ ആരോഗ്യപ്രവർത്തകരെ അറിയിക്കണം എന്നാവശ്യപ്പെട്ടാണ് ജില്ലാകളകടറുടെ അനുമതിയോടെ അഭ്യർത്ഥന ഇറക്കിയത്.
അഭ്യർത്ഥനയിൽ പറയുന്നത് ഇങ്ങനെ: ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞാണ് എനിക്ക് കോവിഡ് രോഗമുണ്ടെന്ന് അറിയുന്നത്. എന്റെ രോഗത്തേക്കാൾ ഉപരി പൊതുപ്രവർത്തകനെന്ന നിലയിൽ ഒട്ടേറെ ആളുകളുമായി ഇടപഴകുകയും യാത്രകൾ ചെയ്യേണ്ടതായും വന്നിട്ടുണ്ട്.ഇക്കാര്യത്തിൽ എനിക്കു വലിയ വേദനയും ദുഖവുമുണ്ട്. ഫെബ്രുവരി 29 മുതലുള്ള കാലയളവിൽ ഞാനുമായി അടുത്ത് ഇടപഴകിയിട്ടുള്ളവരോ സംസാരിക്കുകയോ ചെയ്തിട്ടുള്ള എന്റെ പരിചയക്കാരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമായിട്ടുള്ള ആളുകൾ അവരവരുടെ തൊട്ടടുത്തുള്ള ആരോഗ്യപ്രവർത്തകരെ സമയബന്ധിതമായി ബന്ധപ്പെടാനും ആവശ്യമായ മുൻകരുതലെടുക്കാനും തയാറാകണമെന്ന് വിനയപൂർവം അഭ്യർഥിക്കുന്നു.
ഞാൻ യാത്ര ചെയ്ത മേഖലകളുമായും തിരുവനന്തപുരവുമായും എനിക്ക് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. ഇതിനിടയിൽ എനിക്ക് ഓർമയിലില്ലാത്ത പല ആളുകളുമുണ്ട്. പലരും പല കാര്യങ്ങൾക്കും എന്നെ ബന്ധപ്പെട്ടിട്ടുണ്ട്. പലപ്പോഴും ദിവസം 150-200 കിലോമീറ്റർ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. പൊതുപ്രവർത്തകനെന്ന നിലയിൽ എന്നെ സ്നേഹിക്കുകയും സമ്പർക്കം പുലർത്തുകയും ചെയ്ത ഒരുപിടി സാധാരണക്കാരായ ആളുകൾ ഇതിലുൾപ്പെടുന്നു. പരിശോധനയിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാവരും മുൻകരുതൽ സ്വീകരിക്കണമെന്ന് ഒരിക്കൽകൂടി അഭ്യർഥിക്കുന്നു.
ജില്ലാ കളക്ടറുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ അഭ്യർഥന അയയ്ക്കുന്ന തെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഉസ്മാന് രോഗം സ്ഥിരീകരിച്ചത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഒരു പൊതുപ്രവർത്തകൻ ഇത്തരത്തിൽ ഇടപെടാൻ പാടില്ലെന്ന ടക്കം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. പിന്നാലെയാണ് ഉസ്മാന്റെ അഭ്യർത്ഥന
പ്രതികരിക്കാൻ ഇവിടെ എഴുതുക: