ഗില്‍ജിത്: കൊറോണ ബാധിച്ച പാകിസ്ഥാനിലെ രോഗികളെ പാകിസ്ഥാന് സൈന്യം കൂട്ടത്തോടെ പാക് അധിനിവേശ കശ്മീരിലേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍. പാക് അധിനിവേശ കശ്മീരിലെ മിര്‍പൂര്‍ മേഖലയിലും ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ മേഖലയിലുമായാണ് പാകിസ്ഥാനിലെ കൊറോണ ബാധിതരെ മാറ്റുന്നത്. ഇവിടെ കൊറോണ ബാധിതരെ പാര്‍പ്പിക്കാനുള്ള ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ പട്ടാളം സ്ഥാപിച്ചിരിക്കുകയാണ്.
അധിനിവേശ കശ്മീരിലേക്കും ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയിലേക്കും ഇവരെ മാറ്റുന്നത് ആശങ്കയോടെയാണ് ജനങ്ങള്‍ നോക്കിക്കാണുന്നത്. എന്നാല്‍ ആവശ്യത്തിന് ആശുപത്രികളോ മറ്റു സൗകര്യങ്ങളോ ഇവിടെയില്ല. കൊറോണ വൈറസ് തങ്ങള്‍ക്കും പകരുമോയെന്ന ഭയത്തിലാണ് പ്രദേശവാസികള്‍. പാകിസ്ഥാനിലെ ഏറ്റവുംകൂടുതല്‍ ജനസംഖ്യയുള്ള പഞ്ചാബ് പ്രവശ്യയില്‍ ഉള്‍പ്പെടെയുള്ള രോഗികളെ അധിനിവേശ കശ്മീരിലേക്കാണ് ഭരണകൂടം എത്തിക്കുന്നത്.
ജനങ്ങളുടെ ആശങ്കയെ മുഖവിലയ്ക്കെടുക്കാന്‍ പാകിസ്ഥാന് ഭരണകൂടം തയ്യാറായിട്ടില്ല. പാകിസ്ഥാനില്‍ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം ഒമ്പതായി. 1235 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പഞ്ചാബ്, സിന്ധ്, ബലോചിസ്ഥാന് എന്നീ പ്രവശ്യകളും ഗില്‍ജിത്-ബാല്ട്ടിസ്ഥാന്, അധിനിവേശ കശ്മീര്‍ എന്നിവിടങ്ങളിം ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് പാകിസ്ഥാന് ഭരണകൂടം. 413 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സിന്ധ് ആണ് കൊവിഡ് ബാധയില്‍ ഒന്നാമത്. 323 കേസുകളാണ് പഞ്ചാബ് പ്രവശ്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: