ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ജോണ്സണ് തന്നെയാണ് വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ബ്രിട്ടീഷ് കിരീടവകാശി ചാള്‍സ് രാജകുമാരന് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിന്നു.
ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസറിന്റെ നിര്‍ദേശ പ്രകാരം കഴിഞ്ഞദിവസം ജോണ്സണ് കൊവിഡ് പരിശോധനകള്‍ക്ക് വിധേയനായി. തുടര്‍ന്ന് പുറത്തുവന്ന പരിശോധനാ റിപ്പോര്‍ട്ടില്‍ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റില്‍ സ്വയം കോറന്റൈനിലേക്ക് പ്രവേശിച്ചു.
കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നേതൃ ചുമതല ജോണ്സണ് തന്നെ നിര്‍വഹിക്കും എന്നാണ് ലഭിക്കുന്ന വിവരം. വീഡിയോ കോണ്‍ഫറന്‍സിലൂടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ താന്‍ തന്നെ നിയന്ത്രിക്കും എന്നാണ് പ്രധാനമന്ത്രി ട്വീറ്റിലൂടെ വ്യക്തമാക്കിയത്.
കൊറോണ വൈറസ്ബാധ ഭയന്ന് ബ്രിട്ടീഷ് രാജ്ഞി ദിവസങ്ങള്‍ക്ക് മുമ്പ് ബെക്കിംങ്ഹാം കൊട്ടാര വാസം ഉപേക്ഷിച്ചിരുന്നു. പരിചാരകരില്‍ ഒരാളുടെ കൊറോണ ടെസ്റ്റ് ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്നായിരുന്നു നടപടി. വിന്‍സ്ഡര്‍ കൊട്ടാരത്തിലേക്ക് താമസം മാറ്റിയെങ്കിലും രാജ്ഞിക്ക് വൈറസ് ബാധയില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ബ്രിട്ടണില്‍ കൊറോണ ബാധിച്ചുരിച്ചവരുടെ എണ്ണം 578 ആയി. 11,658 പേര് നിരീക്ഷണത്തിലാണ്. വൈറസ് വ്യാപനത്തിനെ തടയാനായി കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ബോറിസ് ജോണ്സണ് പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: