ന്യൂദല്‍ഹി: ഫ്ളൂ, ചിക്കന്‍പോക്സ്, പന്നിപ്പനി, ഡങ്കു എന്നിവ പോലെ കോവിഡ് 19 എന്ന കൊറോണയും സീസണല്‍ രോഗമായി മാറാമെന്ന് വിദഗ്ധര്‍. അങ്ങനെ വന്നാല്‍ വര്‍ഷം തോറുമോ ഒന്നിടവിട്ട വര്‍ഷങ്ങളിലോ ഇടവേളകളിലോ രോഗം പൊടുന്നനെ പ്രത്യക്ഷപ്പെടാം.
കൊറോണയെ പ്രതിരോധിക്കാനും വൈറസിനെ നശിപ്പിക്കാനും രോഗം മാറ്റാനും ഉതകുന്ന മരുന്ന് കണ്ടെത്തിയാല്‍ രോഗം സീസണല്‍ ആയി മാറിയാലും ജനങ്ങളെ രക്ഷിക്കാന്‍ കഴിയും. പക്ഷെ കൃത്യമായ മരുന്ന് അധികം വൈകാതെ കണ്ടെത്താനായില്ലെങ്കില്‍ പ്രശ്നം ഗുരുതരമാകും.
കൊറോണ, ഫ്ളൂപോലെ ശ്വാസകോശ സംബന്ധിയായ സീസണല്‍ രോഗമാകാന്‍ സാധ്യതയുണ്ട്. ജോണ്‍ ഹോപ്കിന്‍സ് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സെക്യൂരിറ്റിയിലെ അമേഷ് അദല്ജ പറയുന്നു. ഇതിന് മരുന്ന് കണ്ടുപിടിക്കാതെ ഒരു വഴിയുമില്ല, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: