ന്യൂദല്‍ഹി : കോവിഡിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിനായി സാര്‍ക്് രാജ്യങ്ങള്‍ പൊതു സംവിധാനം സ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകരാഷട്രങ്ങള്‍ക്കിടയില്‍ ആശങ്ക പടര്‍ത്തുന്ന വിധത്തില്‍ കൊറോണ വൈറസ് പടര്‍ന്നു വ്യാപിക്കാന്‍ തുടങ്ങിയത് ആശങ്ക ഉയര്‍ത്തുന്നതാണ്.
രോഗബാധയെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിനായി സാര്‍ക്ക് രാജ്യങ്ങള്‍ക്കിടയില്‍ പൊതു സംവിധാനം വേണമെന്നാണ് ഇന്ത്യ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇമെയില്‍, വാട്ട്സ്ആപ്പ് അടക്കമുള്ള ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഇതിനായി ഒരുക്കാനാണ് മോദി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
രോഗം സംബന്ധിച്ച വിവരങ്ങള്‍, അറിവുകള്‍, വിദഗ്ധ ഉപദേശങ്ങള്‍, നിവാരണ മാര്‍ഗങ്ങള്‍ എന്നിവ പങ്കുവെക്കുക വഴി മഹാമാരിയെ കൂട്ടായി പ്രതിരോധിക്കാന്‍ സാധിക്കുമെന്നും ഇന്ത്യ അറിയിച്ചു. സാര്‍ക്ക് രാജ്യങ്ങളിലെ ആരോഗ്യ വിദഗ്ധര്‍, പ്രതിനിധികള്‍ എന്നിവരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് ഇന്ത്യന്‍ പ്രതിനിധി ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.
ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (ഡിജിഎച്ച്എസ്) അധ്യക്ഷതയില്‍ നടന്ന കോണ്‍ഫറന്‍സില്‍ സാര്‍ക് അംഗരാജ്യങ്ങളിലെ ഡിജിഎച്ച്എസ് മേധാവികള്‍ പങ്കെടുത്തു. ഇതിനുമുമ്പ് സാര്‍ക് രാജ്യങ്ങളിലെ നേതാക്കള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും മോദി ആദ്യം ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: