ന്യൂദല്‍ഹി: കൊറോണ ദുരന്തകാലത്തെ അതിജീവിക്കാന്‍ 1.75 ലക്ഷം കോടി രൂപ ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ വഴി നേരിട്ട് വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വിവിധ ക്ഷേമ പദ്ധതികളില്‍ പെടുത്തിയാണ് തുക ജനങ്ങളിലെത്തിക്കുക. രാജ്യത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് സമഗ്ര സാമ്പത്തിക പാ
ക്കേജ് പ്രഖ്യാപിച്ച് കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന് അറിയിച്ചു. കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി തുടങ്ങി രാഷ്ട്രീയ കക്ഷി ഭേദമില്ലാതെ രാജ്യം ഒന്നാകെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.
- കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് .
- പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന വഴി 80 കോടി പേര്‍ക്ക് 5 കിലോ ഭക്ഷ്യ ധാന്യങ്ങള്‍ വീതം മൂന്നുമാസത്തേക്ക് സൗജന്യം. പ്രതിമാസം ഒരു കിലോ പയറുവര്‍ഗങ്ങളും സൗജന്യമായി. (നീക്കിവെച്ചത് 45,000 കോടി)
- രാജ്യത്തെ 8.69 കോടി കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി വഴി 2000 രൂപ ഏപ്രില്‍ ആദ്യവാരം നല്‍കും. (നീക്കിവെച്ചത് 16,000 കോടി)
- 20 കോടി സ്ത്രീകള്‍ക്ക് ജന്‍ധന്‍ അക്കൗണ്ട് വഴി പ്രതിമാസം 500രൂപ വീതം മൂന്നുമാസം നല്‍കും.(നീക്കിവെച്ചത് 31,000 കോടി)
- പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതിയിലെ 8.3 കോടി സ്ത്രീകള്‍ക്ക് മൂന്നുമാസത്തേക്ക് മൂന്ന് പാചകവാതക സിലിണ്ടറുകള്‍ വീതം സൗജന്യമായി. (നീക്കിവെച്ചത് 13,000 കോടി)
- മൂന്നു കോടി മുതിര്‍ന്ന പൗ രന്മാര്, വിധവകള്‍, ദിവ്യാംഗര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് ആയിരം രൂപ വീതം മൂന്നു മാസം.(നീക്കിവെച്ചത് 3000 കോടി)
- ഏഴു കോടി സ്ത്രീകള്‍ ഉള്‍പ്പെട്ട രാജ്യത്തെ വനിതാ സ്വാശ്രയ സംഘങ്ങള്‍ക്ക് 20 ലക്ഷം വരെ ഈട് വേണ്ടാത്ത വായ്പ.
- നൂറു ജീവനക്കാര്‍ വരെയുള്ള ചെറുകിട സ്ഥാപനങ്ങളിലെ മൂന്നുമാസത്തെ പിഎഫ് വിഹിതം കേന്ദ്രം അടയ്ക്കും.(നീക്കിവെച്ചത് 5000 കോടി)
- ഇപിഎഫില്‍ നിന്ന് 75 ശതമാനം തുക പിന്‍വലിക്കാന്‍ അനുമതി.
- ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ വേതനം വര്‍ദ്ധിപ്പിച്ചു. കേരളത്തില്‍ 182 രൂപയില്‍ നിന്ന് 202 രൂപ ആക്കി.(നീക്കിവെച്ചത് 5600 കോടി)
- നിര്‍മ്മാണ ക്ഷേമ ഫണ്ടിലെ 31,000കോടിരൂപയില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത 3.5 കോടി തൊഴിലാളികള്‍ക്ക് അടിയന്തര സഹായധനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: