തിരുവനന്തപുരം : തന്നെ വന്നു കണ്ട ഒരു അമൂല്‍ ബേബി മുഖം നെടുമുടി വേണു ഇന്നും ഓര്‍ക്കുന്നു. അമൂല്‍ ബേബി പിന്നീട് വളര്‍ന്ന് മലയാള സിനിമയിലെ താരരാജാവായി. അതാരാണെന്ന് നെടുമുടി തന്നെ വിശദീകരിക്കുന്നു.
‘അരവിന്ദന്റെ തമ്പിലാണ് ഞാന്‍ ആദ്യം അഭിനയിക്കുന്നത്. പിന്നീട് ഭരതന്റെ സിനിമയില്‍. സിനിമയെകുറിച്ച് വളരെ ഉയര്‍ന്ന സങ്കല്പമുള്ള ആളായിരുന്നു. നല്ല സിനിമയില്‍ മാത്രം അഭിനയിക്കണം എന്ന സ്വപ്നം കൊണ്ടു നടന്ന ആളാണ്. അപ്പോളാണ് ഞാന്‍ താമസിക്കുന്ന സ്ഥലത്തേക്ക് 34 ചെറുപ്പക്കാര്‍ കടന്നു വന്ന്, അവരുടെ സിനിമയില്‍ അഭിനയിക്കണം എന്നു പറയുന്നത്. ഞാന്‍ പറഞ്ഞു ‘നിങ്ങളുടെ ഒന്നും സിനിമയില്‍ അഭിനയിക്കാന്‍ എന്നെ കിട്ടില്ല ‘. നോക്കുമ്പോള്‍ ഒരാള്‍ മാത്രം സംസാരിക്കാതെ നില്ക്കുന്നു. ആ അമൂല്‍ ബേബിയുടെ മുഖം മറക്കില്ല. അത് മോഹന്‍ ലാലിന്റേതാണ്. പി്ന്നീട് ഒന്നിച്ച് കൈപിടിച്ച് എത്രയെത്ര യാത്രകള്‍. ലാല്‍ ചെയ്ത എത്രയെത്ര നല്ല കഥാപാത്രങ്ങള്‍.
ലാലിന്റെ വളര്‍ച്ചയില്‍, ലാലിന്റെ ഉയര്‍ച്ചയില്‍ അസൂയ തോന്നിയിട്ടില്ല. വാല്‍സല്ല്യം മാത്രമേ ഉണ്ടായിട്ടുള്ളു. പക്ഷേ അസൂയ തോന്നിയ ഒന്നുണ്ട്. അത് ലാലിന്റെ സൗഹൃദം എന്നു പറയുന്ന മഹത്തായ നന്മയോടാണ്. അത്രയും പേരുമായി ഒന്നിച്ച സൗഹൃദയ വലയെ ഉണ്ടാക്കുക എന്ന ത് അസൂയ തോന്നിപ്പിക്കുന്നകാര്യമാണ്.. ആ സൗഹൃദതണലില്‍ വളര്‍ന്ന ഒന്നും പാഴ്മരമായില്ല.
ഞങ്ങള്‍ കൂട്ടുകാരോ സമപ്രായക്കാരോ അല്ല. ലാല്‍ എല്ലാവരേയും കൂട്ടുകാരാക്കും. തിക്കുറുശ്ശി ചേട്ടനായാലും തിലകനായാലും കുതിരവട്ടം പപ്പുവായാലും…….. തന്നേക്കാള്‍ അനുഭവം കൊണ്ടും പ്രായം കൊണ്ടും എത്ര മൂത്തവരായലും, ലാല്‍ അവരെയൊക്കെ സുഹൃത്തുക്കളാക്കുകയും സൗഹൃദം പങ്കു വെക്കുകയും ചെയ്യുന്നു’
ദുബായിയില്‍ ജന്മഭൂമി സംഘടിപ്പിച്ച മോഹന്‍ലാലും കൂട്ടുകാരും പരിപാടിയില്‍ ലാലിനെ അടുത്തു നിര്‍ത്തിയാണ് നെടുമുടി അസൂയക്കാര്യം പങ്കു വെക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: