ന്യൂദല്‍ഹി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ ഒപ്പം നില്‍ക്കുമെന്ന് പ്രഖ്യാപനവുമായി സിആര്‍പിഎഫ്. മോദി പ്രഖ്യാപിച്ച പാക്കേജിലേക്ക് ജവാന്മാരുടെ ഒരു ദിവസത്തെ ശമ്പളവും സിആര്‍പിഎഫ് സംഭാവന നല്കി.
33.81 കോടി രൂപയുടെ ചെക്കാണ് സിആര്‍പിഎഫ് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതശ്വാസ നിധിയിലേക്ക് കൈമാറിയത്. ഉദ്യോഗസ്ഥരുടെ ഏകകണ്ഠമായ തീരുമാനമാണിതെന്നും ജവാന്മാരുടെ ആത്മാര്‍ത്ഥ പരിശ്രമത്തിന്റെ ഫലമാണ് കൈമാറുന്നത്. കൊറോണ വൈറസ് വ്യാപിക്കുന്ന സമയത്ത് രാജ്യത്തിനായി ഒന്നിച്ച് നില്ക്കാന് കടപ്പെട്ടിരിക്കുകയാണെന്നും സിആര്‍പിഎഫ് അധികൃതര്‍ പറഞ്ഞു.
കൊറോണ പ്രതിരോധത്തിനായി 15,000 കോടിയുടെ പാക്കേജ് അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കാണ് 15,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്.
പരിശോധനാ സംവിധാനങ്ങള്‍, ആശുപത്രി ജീവനക്കാര്‍ക്കുള്ള സുരക്ഷാ വസ്ത്രങ്ങള്‍, ഐസൊലേഷന്‍ കിടക്കകള്‍, വെന്റിലേറ്ററുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, എന്നിവയ്ക്ക് വേണ്ടിയാണ് 15,000 കോടി രൂപ വിനിയോഗിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: