പത്തനംത്തിട്ട: നഗരസഭാ അധികൃതര്‍ ജല വിതരണ പദ്ധതിയില്‍ ഉള്‍പ്പെടുത്താതെ തഴഞ്ഞെന്ന വിദ്യാര്‍ഥിനിയുടെ പരാതിയില്‍ അതിവേഗ ഇടപെടലുമായി സുരേഷ് ഗോപി എംപി. പന്തളം മുടിയൂര്‍ക്കോണം പ്ലാപ്പള്ളില്‍ വീട്ടില്‍ ദശമി സുന്ദറിന്റെയാണ് പരാതി. ദശമിയുടെ പരാതി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി 5.5 ലക്ഷം രൂപയുടെ ഫണ്ടാണ് സുരേഷ് ഗോപി എംപി അനുവദിച്ചത്.
വടക്കേ ചെറുകോണത്ത്, പുതുമന പട്ടികജാതി കോളനി നിവാസികളാണ് ശുദ്ധജല ക്ഷാമം മൂലം ബുദ്ധിമുട്ടിയിരുന്നത്. നഗരസഭയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവിടെ നിന്ന് 500 മീറ്റര്‍ മാറി ചെറുമലയില്‍ അടുത്തടുത്ത് 3 പൊതുടാപ്പുകള്‍ സ്ഥാപിച്ചിരുന്നു. ഇതു സംബന്ധിച്ച് നഗരസഭാ അധികൃതരെ പരാതി അറിയിച്ചപ്പോള്‍ നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചതെന്നു ദശമി പറയുന്നു.
സമൂഹ മാധ്യമത്തില്‍ ഇതു സംബന്ധമായ പരാതി കണ്ട സുരേഷ് ഗോപിയുടെ നിര്‍ദേശ പ്രകാരം ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട, സുശീല സന്തോഷ്, എം.ബി. ബിനുകുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ച് കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ എംപി ഫണ്ട് അനുവദിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: