ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ ബാധിച്ച് നാലുപേര്‍കൂടി മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം പതിമൂന്നായി. 42 പുതിയ കേസുകള്‍കൂടി പുതുതായി റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് ആദ്യഘട്ടത്തിന്റെ ട്രെന്റ് ആണെന്നും എന്നാല്‍ അതില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലെവ് അഗര്‍വാള്‍ വ്യക്തമാക്കി. കൊവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് ആനുപാതികമായി കുറയുന്നതായും അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തി.
ലോകത്തില്‍ കൊറാണമൂലം മരിച്ചവരുടെ എണ്ണം ഇരുപത്തിരണ്ടായിരം പിന്നിട്ടു. ഇറ്റലിയിലാണ് ഏറ്റവുംകൂടുതല്‍ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. 7503 പേര്‍ക്ക് ഇറ്റലില്‍ ഇതുവരെ ജീവന് നഷ്ടമായി. 4,86,9001 പേര് ലോകത്തെമ്പാടുമായി നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: