കരുനാഗപ്പള്ളി: അമൃതാനന്ദമയി മഠത്തിനെതിരെ അസത്യ പ്രചരണവുമായി സിപിഎം ചാനലും പാര്‍ട്ടിനിയന്ത്രിത പഞ്ചായത്തു ഭരണ സമിതി അംഗങ്ങളും.
മഠത്തില്‍ അനധികൃതമായി വിദേശികളെ പാര്‍പ്പിച്ചിരിക്കുന്നതായും കൊറോണാരോഗ വ്യാപനം തടയുന്നതിനുള്ള സര്‍ക്കാര്‍ നിബന്ധനകള്‍ പാലിക്കുന്നില്ലെന്നുമാണ് പ്രചരിപ്പിക്കുന്നത്. പഞ്ചായത്തും ആരോഗ്യ പ്രവര്‍ത്തകരും മഠത്തിലെത്തി വിദേശികളെ കരുനാഗപ്പള്ളി ആശുപത്രിയില്‍ എത്തിച്ച് സ്രവപരിശോധനകള്ക്ക് വിധേയമാക്കുയാണെന്നുമുള്ള തരത്തിലാണ് പാര്‍ട്ടിചാനലും റിപ്പോര്‍ട്ട് ചെയ്തത്.
ചൈന, ഇറ്റലി, ഇറാന് ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ രോഗം വ്യാപകമായതിനെ തുടര്‍ന്ന് പൊതു സുരക്ഷയെ മുന്‍നിര്‍ത്തി കേന്ദ്ര-സംസ്ഥാനസര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി അനുസരിച്ചാണ് മാതാ അമൃതാനന്ദമയി മഠം മുന്നോട്ടു പോകുന്നത്.
ക്വാറന്റൈനില്‍ കഴിയുന്ന ഓരോരുത്തരുടെയും വിശദമായ കണക്കുകള്‍, അവരുടെ ആരോഗ്യ വിവരങ്ങള്‍, ഈ പശ്ചാത്തലത്തില്‍ മഠം സ്വീകരിച്ച മുന്‍കരുതലുകള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും ജില്ലാ മെഡിക്കല്‍ ഓഫീസറടക്കമുള്ള അധികാരികള്‍ക്ക് മഠം നിത്യേന നല്കി വരുന്നതായി ആലപ്പാട് പ്രൈമറി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ പറഞ്ഞു.
കഴിഞ്ഞ മൂന്നാഴ്ചയോളമായി ആശ്രമത്തില്‍, വിദേശികളോ സ്വദേശികളോ ആയ ആരെയും പ്രവേശിപ്പിക്കുന്നില്ലെന്ന് മഠത്തില്‍ നിന്ന് അറയിച്ചു. വിദേശത്തു നിന്നും തിരിച്ചെത്തിയവരും, സ്വദേശികളുമായ എല്ലാ അന്തേവാസികളെയും സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ക്വാറന്റൈന് ചെയ്തിട്ടുണ്ട്. രണ്ടായിരത്തിലധികം സ്ഥിരം താമസക്കാരുള്ള മഠത്തില്‍ രോഗവ്യാപനം തടയാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: