ന്യൂദല്‍ഹി : കോവിഡ 119 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് പരിപൂര്‍ണ്ണ പിന്തുണയുമായി കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിക്കയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
21 ദിവസത്തേയ്ക്ക് രാജ്യത്ത് സംപൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണെന്നും കത്തില്‍ പറയുന്നുണ്ട്. പകര്‍ച്ചവ്യാധി നിയന്ത്രണ വിധേയമാക്കാനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന ഓരോ നടപടികളെയും തങ്ങള്‍ പൂര്‍ണമായും പിന്തുണയ്ക്കുകയും സഹകരിക്കുകയും ചെയ്യുമെന്നും അവര്‍ അറിയിച്ചു.
വെല്ലുവിളിയും നിറഞ്ഞ ഈ സമയത്ത് നമ്മുടെ രാജ്യത്തോടും മനുഷ്യരാശിയോടുമുള്ള കടമ ഓരോരുത്തരും നിറവേറ്റണമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സുരക്ഷിതത്വം ഉറപ്പുവരുത്തണം. രാജ്യത്ത് മേഖലകള്‍ തിരിച്ച് പാക്കേജുകള്‍ നടപ്പാക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. എല്ലാ തരത്തിലുള്ള ഇഎംഐകളും ആറ് മാസത്തേക്ക് നിര്‍ത്തിവെക്കണം. ഈ കാലയളവില്‍ ഉപഭോക്താക്കളില്‍ നിന്നും പലിശ ഈടാക്കുന്നതും നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പല സംരംഭങ്ങളും കമ്പനികളും സ്ഥിരവും താല്ക്കാലികവുമായ ജോലിക്കാരെ പിരിച്ചുവിടുകയും ചെയ്യുന്നതായി ഒറ്റപ്പെട്ട റിപ്പോര്‍ട്ടുകളുണ്ട്. പ്രയാസകരമായ ഈ കാലഘട്ടം മറികടക്കുന്നതിന് ഈ വിഭാഗങ്ങളിലേക്ക് നേരിട്ടുള്ള പണ കൈമാറ്റം ഉള്‍പ്പെടെയുള്ള വിശാലമായ സാമൂഹിക സംരക്ഷണ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നടപ്പാക്കേണ്ടതാണെന്നും സോണിഗാന്ധി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: