ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വ്യാപനത്തിന്റെ അന്ത്യമാകാറായെന്ന് 2013ല്‍ കെമിസ്ട്രിയില്‍ നോബല്‍ സമ്മാനം നേടിയ ഡോ. മൈക്കിള്‍ െലവിറ്റ്. ഭീതി അകറ്റുകയാണ് നാം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ അകലം പാലിക്കുന്ന സാഹചര്യത്തില്‍ വൈറസിന് ഒരുപാടുകാലം നിലനില്ക്കാന് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊറോണ വൈറസിന്റെ അതിസങ്കീര്‍ണമായ കെമിക്കല്‍ സംവിധാനത്തിന്റെ മാതൃക ഉണ്ടാക്കിയതിനാണ് ലെവിറ്റിന് നോബല്‍ പുരസ്കാരം ലഭിച്ചത്. ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നപ്പോള്‍ രോഗം ബാധിക്കാന്‍ സാധ്യതയുള്ള ആളുകളുടെ എണ്ണവും മരണസംഖ്യയും അദ്ദേഹം പ്രവചിച്ചിരുന്നു. ചൈനയിലെ വൈറസ് വ്യാപനം അതിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയെന്നും 80,000 പേര്‍ക്ക് രോഗം വന്നേക്കാം എന്നും 3250 പേര് മരണപ്പെട്ടേക്കാമെന്നും അദ്ദേഹം കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രവചിച്ചിരുന്നു. ഒരുമാസത്തിനു ശേഷം അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ സത്യമാകുകയാണ്.
1.4 ബില്യണ്‍ ജനസംഖ്യയുള്ള ചൈനയില്‍ മാര്‍ച്ച് 16ഓടെ കൊറോണ രോഗികളുടെ എണ്ണം 80,298ലെത്തി. മരണ സംഖ്യ 3245 ആയി. കഴിഞ്ഞ ദിവസങ്ങളിലായി ചൈനയിലെ രോഗ വ്യാപനം കുറയുന്ന വാര്‍ത്തകളാണ് പുറത്തുവന്നത്. വുഹാന്‍ അടക്കമുള്ള നഗരങ്ങളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ഈ സാഹചര്യത്തിലാണ് ഡോ. മൈക്കിള്‍ ലെവിറ്റിന്റെ വാക്കുകള്‍ ശ്രദ്ധേയമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: