ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ച ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയേും ഇന്റര്‍ നാഷണല്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കിനെയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിനന്ദിച്ചു.
ഒളിമ്പിക്സ് മാറ്റാനുള്ള തീരുമാനത്തെ മഹത്തരമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ജപ്പാന് പ്രധാനമന്ത്രിയുടെ നിലപാടിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്നും ട്രംപ് പറഞ്ഞതായി ജപ്പാന് കാബിനറ്റ് സെക്രട്ടറി യോഷിഹൈഡ് സുഗ വാര്‍ത്ത സമ്മേളനത്തില്‍ അറയിച്ചു.
ലോകത്ത് കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഒളിമ്പിക്സ് മാറ്റിവയ്ക്കണമെന്ന ട്രംപ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
കൊറോണ പടരുമ്പോഴും ഒളിമ്പിക്സ് മാറ്റിവയ്ക്കാന്‍ മടിച്ച ഇന്റര്‍ നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയും ജപ്പാന് പ്രധാനമന്ത്രിയും ചൊവ്വാഴ്ചയാണ് ഒളിമ്പിക്സ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.
ടോക്കിയോ ഒളിമ്പിക്സ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചത് ശരിയായ തീരുമാനമാണെന്ന് സെര്‍ബിയന്‍ ടെന്നീസ് താരം നൊവാക് ദ്യോക്കോവിച്ച് പറഞ്ഞു.
ഒളിമ്പിക്സ് മാറ്റിവച്ചതിനെ അമേരിക്കന്‍ വനിത ഫുട്ബോളര് കാര്‍ലി ലോയ്ഡും സ്വാഗതം ചെയ്തു. ശരിയായ തീരുമാനമാണിത്. നിരാശയുണ്ടെങ്കിലും പരിശീലനത്തിനായി ഒരുവര്‍ഷം കൂടി ലഭിക്കും. മികവ് കാട്ടാന്‍ ഇത് സഹായകമാകുമെന്നും കാര്‍ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: