കൊല്‍ക്കത്ത: കൊറോണക്കെതിരായുള്ള പോരാട്ടത്തില്‍ രാജ്യം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ ബംഗാളിലെ പാവപ്പെട്ടവര്‍ക്കിടയില്‍ ഭക്ഷ്യക്ഷാമമുണ്ടാകാതിരിക്കാന്‍ സഹായ ഹസ്തവുമായി ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി സര്‍ക്കാര്‍ സ്കൂളുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുള്ള കുടുംബങ്ങള്‍ക്ക് അരി എത്തിക്കാനായി 50 ലക്ഷം രൂപയാണ് അദ്ദേഹം ചിലവഴിക്കുക.
കൊല്‍ക്കത്ത കേന്ദ്രമായുള്ള ലാല്‍ ബാബ വിതരണ കമ്പനിയുടെ സഹായത്തോടെയാണ് ഗാംഗുലി ഇവര്‍ക്ക് സഹായമെത്തിക്കുക. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനാണ് വിവരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
കൊറോണ ചികിത്സയിലേക്കായി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് 25 ലക്ഷം രൂപ സംഭാവന നല്‍കുമെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ബോര്‍ഡ് അധ്യക്ഷനായ അവിഷേക് ഡാല്‍മിയ 5 ലക്ഷംരൂപയും സഹായ വാഗദാനം നടത്തിയിരുന്നു. കൊറോണ പ്രതിരോധത്തിനായി സര്‍ക്കാരുകളെ സഹായിക്കാനായി മുന്നിട്ടിറങ്ങിയ രാജ്യത്തെ ആദ്യത്തെ ക്രിക്കറ്റ് അസോസിയേഷനാണ് സിഎബി.
ബംഗാളില്‍ ഒമ്പതുപേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിച്ചിരിക്കുന്നത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയയില്‍ ഇതുവരെ 606 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: