യുഎ ഇ : യുഎഇയിൽ പൊതുഗതാഗതം വ്യാഴാഴ്ച രാത്രി 8 മണിമുതൽ നിർത്തിവയ്‌ക്കും. പൊതുഗതാഗത സംവിധാനം അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായാണിത്. ഞായറാഴ്‌ച്ച രാവിലെ ആറു വരെ മെട്രോ ഉൾപ്പടെയുള്ള മുഴുവൻ പൊതുഗതാഗത സംവിധാനവും നിർത്തി വയ്‌ക്കും. രാജ്യമൊട്ടാകെ ഗതാഗതത്തിനും നിയന്ത്രണം ഉണ്ടാകും. ഭക്ഷണത്തിനും മരുന്നിനും അല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുത്.
യുഎഇയില്‍ 85 പുതിയ കോവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് മൊത്തം 333 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഭക്ഷണസാലകൾ, സഹകരണ സൊസൈറ്റികൾ, സൂപ്പർ മാർക്കറ്റുകൾ, ഫാർമസികൾ എന്നിവയുടെ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാകില്ല.
ദുബായിലെ എല്ലാ അമർ കേന്ദ്രങ്ങളും ഇന്ന് മുതൽ അടുത്ത മാസം 9 വരെ അടച്ചിടും. വിസ സേവനങ്ങൾ തേടുന്നവർ വകുപ്പിന്റെ വെബ്സൈറ്റ് , സ്മാർട്ട് ആപ്ലിക്കേഷൻ എന്നിവ ഉപയോഗപ്പെടുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: