ന്യൂദല്‍ഹി: കൊറോണയെ തുരത്താന്‍ ഇന്ത്യ വളരെ നേരത്തെ തന്നെ മുന്‍കരുലുകള്‍ സ്വീരിച്ചു തുടങ്ങിയിരുന്നു. അതും ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കും മുന്‍പേ. ഡിസബര്‍ 31നാണ് ചൈനയിലെ വൂഹാനില്‍ കോവിഡ് 19 ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ചൈനയില്‍ വൈറസ് വലിയ വിപത്ത് സൃഷ്ടിക്കും മുന്‍പ് ജനുവരി 17നു തന്നെ ഇന്ത്യ വിമാനത്തില്‍ വരുന്നവരെ തെര്‍മല്‍ സ്‌ക്രീനിങ്ങിന് വിധേയരാക്കിയിരുന്നു. ലോകാരോഗ്യ സംഘടന ഇക്കാര്യം പറഞ്ഞത് ദിവസങ്ങള്‍ക്കു ശേഷമാണ്.
തെര്‍മല്‍ സ്‌ക്രീനിങ്ങിനു പുറമേ, ചൈന, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, മലേഷ്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് രോഗബാധിതരെത്താന്‍ സാധ്യതയുള്ളതിനാല്‍, അധികം വൈകാതെ അതിര്‍ത്തികളടച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്ന് ആയിരങ്ങളെ മടക്കിയെത്തിച്ചു. ഒടുവില്‍ രാജ്യം തന്നെ 21 ദിവസത്തേക്ക് പൂര്‍ണ്ണമായി അടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: