പാലക്കാട് : ഇന്നലെ കൊറോണ സ്ഥീരീകരിച്ച പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് തയാറാക്കല്‍ ദുഷ്‌കരം.മാര്‍ച്ച് 13ന് ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് കരിപ്പൂര്‍ വഴി മണ്ണാര്‍ക്കാട് എത്തിയ ഇയാള്‍ നിരീക്ഷണത്തില്‍ പോകാതെ നാട്ടില്‍ കറങ്ങുക ആയിരുന്നു.
മാര്‍ച്ച് 21ന് ആണ് അസുഖം കടുത്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പിനെ അറിയിച്ചത്. അതുവരെ നാട്ടിലെയും പരിസരത്തെയും യത്തീംഖാനകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബസുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ഇയാള്‍ കറങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇയാളുടെ റൂട്ട് മാപ്പ് കണ്ടെത്തുക ഏറെ പ്രയാസകരമാണ്. ഉംറ കഴിഞ്ഞു എത്തിയപ്പോള്‍ തന്നെ ഇയാള്‍ക്ക് ജലദോഷവും തൊണ്ടവേദനയും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വിദേശത്തു നിന്ന് എത്തിയവര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം എന്ന കര്‍ശന നിര്‍ദ്ദേശവും ഈ 51 വയസുകാരന്‍ അനുസരിച്ചില്ല.
അതേസമയം സംസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. എറണാകുളത്ത് മൂന്ന് പേര്‍ക്കും പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ സംസ്ഥാനത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 112 ആയതായി മുഖ്യമന്ത്രി പറഞ്ഞു. എ്ന്നാല്‍ ചികില്‍സയിലുള്ള 12 പേരുടെ പരിശോധനഫലം നെഗറ്റീവാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മൂന്നുപേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കം വഴിയാണ്. നാലുപേര്‍ ദുബായില്‍ നിന്ന് വന്നവരാണ്. ഒരാള്‍ യുകെയില്‍ നിന്നും ഒരാള്‍ ഫ്രാന്‍സില്‍ നിന്നും വന്നവരാണ്. പകര്‍ച്ച വ്യാധി തടയാന്‍ പുതിയ ഓര്‍ഡിനന്‍സും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: