ന്യൂദല്‍ഹി : രാജ്യത്ത് പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചതിനാല്‍ ഭക്ഷണം തുടങ്ങിയ അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവ്് ജനങ്ങള്‍ക്ക് ഉണ്ടാകില്ലെന്ന് ഉറപ്പ് നല്കി കേന്ദ്ര സര്‍ക്കാര്‍. 80 കോടി ജനങ്ങള്‍ക്ക് സബ്സീഡിയോടു കൂടി ഭക്ഷ്യ ധാന്യം നല്‍കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ രാജ്യത്ത് ഭക്ഷ്യ ക്ഷാമം ഉണ്ടാകുമെന്ന ആശങ്ക വേണ്ടെ്ന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അറിയിച്ചു.
സ്പെഷ്യല്‍ പാക്കേജ് പണമായല്ല. മൂന്ന് മാസത്തേയ്ക്ക് ജനങ്ങള്‍ക്ക് ഭക്ഷ്യ ധാന്യ വിതരണം ഉറപ്പ് വരുത്തും. ഒന്നര വര്‍ഷത്തേയ്ക്കുള്ള ഭക്ഷ്യ ധാന്യങ്ങള്‍ കരുതല്‍ ശേഖരത്തതില് ഉണ്ടെന്നും ജാവദേക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭക്ഷ്യ ധാന്യങ്ങള്‍ റേഷന്‍ കട വഴി വിതരണം ചെയ്യും. അരിയും ഗോതമ്പും സബ്സീഡിയിലാണ് വിതരണം ചെയ്യുന്നത്.
ഒരു കിലോ അരി മൂന്ന് രൂപയ്ക്കും ഗോതമ്പ് രണ്ടു രൂപയ്ക്കുമാണ് നല്‍കുക. ഇതോടൊപ്പം രാജ്യത്തെ അവശ്യ വസ്തുക്കളുടെ വിതരണം തടസ്സപ്പെടില്ല. ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കും. എന്നാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. കടകളില്‍ പോകുമ്പോള്‍ സാമൂഹിക അകലം സൂക്ഷിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
രാജ്യത്ത് ഭക്ഷ്യ ക്ഷാമം ഉണ്ടാകില്ലെന്നും സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും മൂന്ന് മാസത്തേയ്ക്കുള്ള സാധനങ്ങള്‍ എഫ്സിഐയില്‍ നിന്നു വാങ്ങണമെന്ന്് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കുടാതെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ രാജ്യത്ത് ഭക്ഷ്യ ക്ഷാമം ഉണ്ടാകുമെന്ന വിധത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: