അനുഗൃഹീത ശബ്ദമാധുര്യത്തിന് ഉടമയായിരുന്നു മലയാളികളുടെ പ്രിയഗായിക പി.ലീല. അയ്യായിരത്തോളം സിനിമഗാനങ്ങള്‍ ആലപിച്ചിച്ച പി. ലീല പതിമൂന്നാം വയസ്സിലാണ് സംഗീതം അഭ്യസിച്ചു തുടങ്ങിയത്. തമിഴ്, തെലുങ്ക്, കന്നട, ബംഗാളി ഭാഷകളിലെ സിനിമകളിലും പാടിയിട്ടുണ്ട്. വൈകാരിക പ്രതിഫലനങ്ങള്‍ നിറഞ്ഞതായിരുന്നു അവരുടെ ആലാപനം.
പ്രഗല്‍ഭരായ ധാരാളം സംഗീതജ്ഞരുടെ കീഴില്‍ സംഗീതം ആലപിക്കാന്‍ അവസരം ലഭിച്ച ലീലയുടെ ആദ്യ ഗുരു ടി.വിഗോപാലകൃഷ്ണന്‍ ആയിരുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, വി.ദക്ഷിണാമൂര്‍ത്തി, വടക്കാഞ്ചേരി രാമഭാഗവതര്‍ തുടങ്ങിയവരുടെയും ശിഷ്യയായിരുന്നു. വടക്കാഞ്ചേരി രാമഭാഗവതരുടെ സഹായത്തോടെ അവര്‍ മൈലാപ്പൂരില്‍ എത്തി. തുടര്‍ന്ന് പത്തു വര്‍ഷത്തോളം അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ ഗുരുകുലസമ്പ്രദായത്തില്‍ സംഗീതം അഭ്യസിച്ചു.
മദ്രാസില്‍ വെച്ച് അരിയക്കുടിരാമാനുജ അയ്യര്‍, എസ്.രാമനാഥന്‍, ജി.എന്‍.ബാലസുബ്രഹ്മണ്യം, ചെമ്പൈ വൈദ്യനാഥഭാഗവതര്‍ തുടങ്ങിയ പ്രതിഭാധനരുടെ കച്ചേരികള്‍ കേള്‍ക്കാനിടയായത് അവരുടെ സംഗീതജീവിതത്തിന് വഴിത്തിരിവായി. കഴിവുകള്‍ പരമാവധി വികസിപ്പിച്ചെടുക്കാനും ധാരാളം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുവാനും അത് സഹായിച്ചു. ഗണപതിരാമ അയ്യരാണ് പി.ലീലയെ ആദ്യമായി കൊളംബിയ റെക്കോര്‍ഡിംഗ് കമ്പനിയില്‍ പരിചയപ്പെടുത്തിയത്. അങ്ങനെയായിരുന്നു അവരുടെ സിനിമയിലേക്കുള്ള പ്രവേശം. 1948 ല്‍ ‘കങ്കണം’ എന്ന തമിഴ് സിനിമയ്‌ക്കു വേണ്ടിയാണ് ആദ്യമായി പാടിയത്. സി. എച്ച്. പത്മനാഭശാസ്ത്രി സംഗീതം നിര്‍വഹിച്ച ‘ശ്രീവരലക്ഷ്മി’ എന്ന ഗാനം. 1948 ല്‍ പുറത്തിറങ്ങിയ നിര്‍മല എന്ന ചിത്രത്തിലെ ‘പാടുകപൂങ്കുയിലെ’ ആണ് അവരുടെ ആദ്യ മലയാള സിനിമാഗാനം.
പി. ലീല മധുമായ് ആലപിച്ച മേല്‍പ്പുത്തൂര്‍ നാരായണഭട്ടതിരിയുടെ നാരായണീയം ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരമാണ്. ഭഗവാന്‍ കൃഷ്ണനെ പ്രകീര്‍ത്തിച്ചുള്ള 18000 ശ്ലോകങ്ങള്‍ അടങ്ങുന്നതാണ് നാരായണീയം. ഈ സൗഭാഗ്യത്തെ വലിയൊരു ബഹുമതിയായി അവര്‍ സ്വീകരിച്ചു.
‘ജ്ഞാനപ്പാന’ യുടെ ആലാപനത്തിലൂടെയാണ് പി. ലീല പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.
ജ്ഞാനപ്പാനയെ മലയാളികളുടെ ഭഗവത്ഗീത ആയിട്ടാണ് കണക്കാക്കപ്പെടുന്നത്.
പി.ലീലയുടെ ഹൃദയസ്പര്‍ശിയായ ആലാപനത്താല്‍ ജ്ഞാനപ്പാനയും മലയാളികളുടെ പ്രിയ ഭക്തിഗാനമായിമാറി.
1969 കടല്‍പ്പാലം എന്ന സിനിമയിലെ ‘ഉജ്ജയിനിയിലെ ഗായിക’ എന്ന ഗാനത്തിന് ഏറ്റവും നല്ല പിന്നണിഗായികയ്‌ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 1992 ല്‍ ‘കലൈമാമണി’ അവാര്‍ഡിന് അര്‍ഹയായി.
നാരായണീയം, ജ്ഞാനപ്പാന, ഹരിനാമകീര്‍ത്തനം ഇവയുടെ ച്രചാരണത്തിന് ആലാപനത്തിലൂടെ പി. ലീല നല്‍കിയ സംഭാവനകള്‍ക്ക് ബാലസംസ്‌കാരകേന്ദ്രം 2003 ല്‍’ജന്മാഷ്ടമി’ പുരസ്‌കാരം സമ്മാനിച്ചു. 2006 ല്‍ പത്മഭൂഷ
നും ഈ അനശ്വര ഗായികയെ തേടിയെത്തി. ‘ഗാനംമണി’, ‘ഗാനകോകില’,’കലാരത്‌നം’,’ഗാനവര്‍ഷിണി’ തുടങ്ങി അനേകം ബഹുമതികള്‍ വേറെയും. 2005 ഒക്ടോബര്‍ 31ന് പി.ലീല ലോകത്തോട് വിടവാങ്ങി.
(നാളെ: ശാസ്താംപാട്ടിലെ സംഗീതം)
പ്രതികരിക്കാൻ ഇവിടെ എഴുതുക