തിരുവനന്തപുരം: സര്‍ക്കാരിന്റെ ലോക്ക് ഡൗണ്‍ നിര്‍ദേശത്തിന് വിലകല്‍പ്പിക്കാതെ നിരത്തിലൂടെ ഫോണ്‍ വിളിച്ച് വാഹനമോടിച്ച എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ അകത്താക്കി പോലീസ്. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി റിയാസ് വഹാബിനെയാണ് വര്‍ക്കല പോലീസ് ഇന്ന് രാവിലെ കസ്റ്റിയിലെടുത്തത്.
ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ചത് ചോദ്യംചെയ്ത എസ്ഐയോട് താന്‍ എസ്എഫ്ഐ ജില്ലാസെക്രട്ടറി ആണെന്നായിരുന്നു റിയാസ് നല്കിയ മറുപടി. തന്നോട് കയര്‍ത്ത റിയാസിനോട് നിയമം എല്ലാവര്ക്കും ഒരുപോലെയാണെന്ന് എസ്ഐ ഉത്തരം നല്കി. ശേഷം സമീപത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍കൂടി എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യപിച്ചതിന്റെ രണ്ടാം ദിനത്തില്‍ ജനങ്ങള്‍ നിരത്തിലിറങ്ങുന്നത് കര്‍ശനമായി പോലീസ് നിയന്ത്രിക്കുകയാണ്. നിര്‍ദേശങ്ങള്‍ പാലിക്കാതെ നിരത്തിലിറങ്ങിയ രണ്ടായിരത്തിലധികം പേര്‍ക്കെതിരെ കേസെടുത്തു. 123 കേസുകള്‍ തലസ്ഥാനത്തുമാത്രം രജിസ്റ്റര്‍ ചെയ്തു. എറണാകുളത്ത് 30 പേരെയും കണ്ണൂരില്‍ 69 പേരെയും നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് അറസ്റ്റ്ചെയ്തു. പെരുമ്പാവൂരില്‍ പോലീസ് ഉദ്യോഗസ്ഥരെ ബൈക്കിലെത്തിയ യുവാക്കള്‍ കയ്യേറ്റംചെയ്തു. ഇവരെ പോലീസ് അറസ്റ്റ്ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: