അടൂർ: കൊറോണ വൈറസ് പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി ആർഎസ്എസ് അടൂർ ഖണ്ഡ് സേവാ ഭാരതിയുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു. വിടുകളിലും ആശുപത്രികളിലും കഴിയുന്നവർക്കും മറ്റ് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് എല്ലാവിധസഹായങ്ങളും നൽകുന്നതിന് വേണ്ടിയാണ് ഹെൽപ്‌ഡെസ്‌ക്ക്. ഇതിന്റെ പ്രവർത്തന ഉദ്ഘാടനം അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിന് സമീപം ഇന്നലെ രാവിലെ 9ന് അടൂർ മുൻസിപ്പൽ സേവാഭാരതി പ്രസിഡന്റ് അഡ്വ. അനിൽ .പി നായർ നിർവഹിച്ചു. രാജേഷ് പഴകുളം, രാജൻ ഭാസ്‌ക്കരൻ, പ്രസാദ്, ബി.ഗോപകുമാർ എന്നിവർ പങ്കെടുത്തു. ഹെൽപ് ഡെക്‌സ്‌ക്കുമായി ബന്ധപ്പെടുന്നതിനുള്ള ഫോൺ: 9048880001,8086208888, 8848486649, 9497613354.
പ്രതികരിക്കാൻ ഇവിടെ എഴുതുക: