കണ്ണൂർ: കണ്ണൂർ ജില്ലയിൽ ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച 69 പേർ അറസ്റ്റിൽ. 64 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു .വിവിധ ഭാഗങ്ങളിലായി അനധികൃതമായി ഓടിയ 39 വാഹനങ്ങൾ പിടിച്ചെടുത്തു. നിയമം പാലിക്കാത്ത അവർക്കെതിരെ കർശന നടപടിയെടുക്കാൻ ജില്ലാ പോലീസ് സൂപ്രണ്ട് യതീഷ് ചന്ദ്ര പോലീസിന് നിർദ്ദേശം നൽകി. ജില്ലയിലെ പോലീസ് സ്റ്റേഷൻ പരിധികളിൽ പോലീസ് സേനാംഗങ്ങളുടെ റൂട്ട് മാർച്ച് നടത്തി. കണ്ണൂർ ടൗണിൽ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര നേതൃത്വം നൽകി .അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് നിയമവിരുദ്ധമാണെന്നും വീടുകളിൽ നിന്ന് ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും എസ്പി നിർദ്ദേശിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: