ന്യൂദല്‍ഹി: കൊവിഡ് രോഗവ്യാപനം മുന്‍നിര്‍ത്തി ആവശ്യമായ സംവിധാനങ്ങള്‍ ആശുപത്രികളില്‍ സജ്ജീകരിക്കാന്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്കി. കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുകയാണെങ്കില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നേരത്തെ തന്നെ തയാറാക്കി വെയ്ക്കാനാണ് നിര്‍ദേശം. ആശുപത്രികള്‍ കണ്ടെത്തി ഐസൊലേഷന്‍ വാര്‍ഡുകള്‍ അടക്കം ക്രമീകരിക്കണമെന്നും കേന്ദ്രനിര്‍ദേശമുണ്ട്. ആരോഗ്യസംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് പുറമേ ക്ലിനിക്കല്‍ ലാബുകള്‍ അധികമായി ഒരുക്കണം. വെന്റിലേറ്ററുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. മാസ്ക്കുകളും പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ്സ്(പിപിഇകള്‍) എന്നിവ ശേഖരിക്കണം. ഇന്ത്യയില്‍നിന്നുള്ള വെന്റിലേറ്റര്‍, സാനിറ്റൈസര്‍ കയറ്റുമതികള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.
ഐസിഎംആര്‍ അടക്കം 118 സര്‍ക്കാര്‍ ലബോറട്ടറികളാണ് കൊവിഡ് 19 പരിശോധന നിര്‍വഹിക്കുന്നതെന്ന് ഐസിഎംആര്‍ അറിയിച്ചു. പന്ത്രണ്ടായിരം സാമ്പിളുകള്‍ ദിവസവും പരിശോധിക്കുന്നു. 22 സ്വകാര്യലാബുകളുടെ ശൃംഖല വഴി 15,500ശേഖരണ കേന്ദ്രങ്ങള്‍ രാജ്യത്ത് തുടങ്ങിയെന്നും ഐസിഎംആര്‍ അറിയിച്ചു.
കൊറോണ വന്നവര്‍ ഹൈഡ്രോക്ലോറോക്വിന്‍ വാങ്ങി അനുമതിയില്ലാതെ കഴിക്കുന്നത് കര്‍ശനമായി നിരോധിച്ചതായികേന്ദ്ര ആരോഗ്യമന്ത്രാലയ വക്താവ് അറിയിച്ചു. നേരത്തെ ഹൈഡ്രോക്ലോറോക്വിന്‍ കൊറോണ ബാധ അധികമായവര്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നിരവധി പേര് ഈ മരുന്ന് കഴിക്കാന്‍ ശ്രമിച്ചതാണ് നിയന്ത്രണത്തിന് കാരണം. അമേരിക്കയില്‍ ഒരാള്‍ ഹൈഡ്രോക്ലോറോക്വിന്‍ അമിതമായി കഴിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: