തിരുവനന്തപുരം: ദൈവത്തിന്റെ പ്രതിഭയുള്ള ഒരാളുടെ മുഖത്ത് മണിയന്‍പിള്ള രാജു ഛായം തേച്ചു. അതുകൊണ്ടു തനിക്ക് തന്റെ കൈകൊണ്ട് അനീതി ചെയ്യാന്‍ കഴിയില്ലന്നാണ് അദ്ദേഹത്തിന്റെ വാദം. ജന്മഭുമിയുടെ മോഹന്‍ലാലും കൂട്ടുകാരും പരിപാടിയില്‍ മണിയന്‍പിള്ള തന്നെ അക്കാര്യം പറയുന്നു.
‘ഞാന്‍ മോഡല്‍ സ്ക്കൂളില്‍നിന്ന് പത്താം ക്ളാസ കഴിഞ്ഞു നില്‍ക്കുമ്പോളാണ് ആറാം ക്ളാസുകാരനായ മോഹന്‍ ലാല്‍ നാടകം ചെയ്തു തരാമോ എന്നു ചോദിച്ചു വന്നത്. ഞാന്‍ സമ്മതിച്ചു.വേളൂര്‍ കൃഷ്ണന് കുട്ടിയുടെ കമ്പ്യൂട്ടര്‍ ബോയി തെരഞ്ഞെടുത്തു. എന്റെ വീട്ടില്‍ വെച്ചായിരുന്നു റിഹേഷ്സല്‍. പിരിവിട്ട് 3 രൂപ ഉണ്ടാക്കി മേക്കപ്പ് സാധനങ്ങല്‍ വാങ്ങി. മാഹന്‍ലാലിന്റെ മുഖത്ത് ആദ്യമായി ഛായം തേച്ചത് ഞാനാണ്. അതുകൊണ്ട് എന്റെ കൈകൊണ്ട് തെറ്റു ചെയ്യാന്‍, അധര്‍മ്മം ചെയ്യാന്‍ പേടിയാണ്..
ദൈവത്തിന്റെ പ്രതിഭയുള്ളയാളാണ് മോഹന്‍ലാല്‍. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ അഭിനയമുദ്ര പതിപ്പിച്ചു. ഞാന്‍ നിര്‍മ്മിച്ച 5 സിനിമകളില്‍ ലാല്‍ അഭിനയിച്ചു. 60 ഓളം സിനിമകളില്‍ ഒന്നിച്ചഭിനയിച്ചു. ഞാനാണ് ഭാഗ്യവാന്’
പ്രതികരിക്കാൻ ഇവിടെ എഴുതുക: