ന്യൂദല്‍ഹി: സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സംസ്ഥാനകേന്ദ്രഭരണ പ്രദേശങ്ങളിലെ കൊറോണ പ്രതിരോധ നടപടികളെല്ലാം കേന്ദ്രസര്‍ക്കാരിന്റെ സമ്പൂര്‍ണനിയന്ത്രണത്തിലേക്ക്. 144 രാജ്യം മുഴുവനും നിയന്ത്രണം നടപ്പാക്കി കഴിഞ്ഞതായി കേന്ദ്രആഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധ നിയമം, സിആര്‍പിസി, ഐപിസി അടക്കമുള്ള നിയമങ്ങള്‍ അനുസരിച്ച് നടപടികളുണ്ടാവും. കേന്ദ്രആഭ്യന്തരമന്ത്രാലയം സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നു. എല്ലാ സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിയമം കര്‍ശനമായി നടപ്പാക്കാന്‍ ആവര്‍ത്തിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വക്താവ് അറിയിച്ചു. ഇന്ത്യയില്‍ തങ്ങുന്ന വിദേശികള്‍ക്ക് ഏപ്രില്‍ 15 വരെ സാധാരണ വിസ, ഇവിസ, സ്‌റ്റേ വ്യവസ്ഥ എന്നിവ കേന്ദ്രആഭ്യന്തര മന്ത്രാലയം നീട്ടി നല്‍കിയിട്ടുണ്ട്. ഇതിനായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയാല്‍ മതിയാവും.
കേന്ദ്ര മൃഗശാലാ അഥോറിറ്റി, സംസ്ഥാനങ്ങളിലെ മൃഗശാല ജീവനക്കാരെ അവശ്യ സേവന പട്ടികയില്‍ ഉള്‍പ്പെടുത്തി ഉത്തരവിറക്കി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ക്ഷാമം ഒരിടത്തും ഉണ്ടാവില്ലെന്ന് കേന്ദ്രപെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികളുടെ ചെയര്‍മാന്‍മാരുമായി നടത്തിയ യോഗശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ അടക്കുന്നതിന് ഒരു മാസത്തെ അധികസമയം അനുവദിച്ച് ഐആര്‍ഡിഎ. ആരോഗ്യ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലെ പ്രീമിയം അടയ്‌ക്കുന്നതിനാണ് ഇളവ്. ഈ കാലയളവില്‍ പോളിസി ഫോഴ്‌സില്‍ തന്നെ തുടരും. നോ ക്ലെയിംബോണസും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: