തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക പരത്തിയുള്ള കൊറോണ വൈറസ് ബാധ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അവശ്യ സേവനങ്ങള്‍ ഒഴികെയുള്ളവ പരിപൂര്‍ണമായി നിര്‍ത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ്. ഈ മാസം 31 വരെയെങ്കിലും ഈ നടപടി തുടരണം. രോഗലക്ഷണമുള്ള എല്ലാവരിലും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും, കൂടാതെ സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെടുന്ന ആള്‍കാരിലും കൊറോണ വൈറസ് ബാധ പരിശോധിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
രോഗികള്‍ സഹകരിക്കാത്ത അവസ്ഥയുണ്ടാകുന്ന സാഹചര്യത്തിന് ഇടയുള്ളത് കൊണ്ട് എല്ലാ ആശുപത്രികളിലും ഒരു പോലീസ് എയ്ഡ് പോസ്റ്റ് വീതം അനുവദിക്കണം. ആശുപത്രി പരിസരം സംരക്ഷണ മേഖലയായി പ്രഖ്യാപിച്ച് ചികിത്സാ സൗകര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. സംസ്ഥാനം പരിപൂര്‍ണമായി അടച്ചിടുന്നതിനു മുന്‍പ് എല്ലാവര്ക്കും ആഹാരവും അവശ്യസാധനങ്ങളും എത്തിക്കാനുള്ള നടപടി സ്വീകരിക്കണം.
ആശുപത്രികളിലും, വീടുകളിലും, ഡോക്ടര്‍മാര്‍ നടത്തുന്ന ചികിത്സകള്‍ അത്യാവശ്യ രോഗികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം. സ്വകാര്യ പ്രാക്ടീസ് നിര്‍ത്തുന്ന ഡോക്ടര്‍മാര്‍ ഫോണ്‍, വാട്ട്സ്ആപ്പ് തുടങ്ങിയവ വഴിയുള്ള കണ്സള്ട്ടേഷന് പ്രോത്സാഹിപ്പിക്കും. ഇതിനായി ഐഎംഎ തന്നെ സംവിധാനങ്ങള്‍ തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഡോ. ഗോപികുമാര്‍, മുന്‍ ദേശീയ അധ്യക്ഷന്‍ ഡോ. എ. മാര്‍ത്താണ്ഡപിള്ള, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സുല്‍ഫി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: