ഭോപ്പാല്‍ : മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി അധികാരത്തില്‍ എത്തിയതിന് പിന്നാലെ ഭൂരിപക്ഷം തെളിയിച്ച് ശിവരാജ് സിങ് ചൗഹാന്. ചൊവ്വാഴ്ച നിയമസഭ സ്പീക്കര്‍ക്കു മുമ്പാകെയാണ് ചൗഹാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചത്. മധ്യപ്രദേശിന്റെ പത്തൊമ്പതാമത്തെ മുഖ്യമന്ത്രിയാണദ്ദേഹം.
തിങ്കളാഴ്ച രാത്രിയാണ് ചൗഹാന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ബഹുജന്‍ സമാജ് പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി എന്നവര്‍ അനുകൂലമായി വോട്ട് ചെയ്തതോടെയാണ് ഭൂരിപക്ഷം തെളിയിക്കാനായത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ പാര്‍ട്ടിവിട്ടതോടെ ഭൂരിപക്ഷ തെളിയിക്കാനാവാതെയാണ് കമല്‍നാഥ് സര്‍ക്കാര്‍ രാജിവെച്ചൊഴിഞ്ഞത്.
ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെ എംഎല്‍എമാര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുകയായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നുള്ള അവഗണനകളെ തുടര്‍ന്നാണ് സിന്ധ്യ പാര്‍ട്ടിവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: