ന്യൂദല്‍ഹി: ഇന്ത്യക്കാര്‍ മരിച്ചിട്ടില്ലെന്നും അവരുടെ രക്തം തണുത്തിട്ടില്ലെന്നും ലോകത്തിന് കാട്ടിക്കൊടുത്ത വിപ്ലവകാരികളുടെ ഓര്‍മ ദിനത്തില്‍, ഷഹീദ് ദിവസില്‍ ആദരാഞ്ജലികളര്‍പ്പിച്ച് രാജ്യം. ഭഗത്‌സിങ്, സുഖ്‌ദേവ് താപര്‍, ശിവറാം രാജ്ഗുരു എന്നിവരെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയതിന്റെ 89-ാം വര്‍ഷികമായിരുന്നു ഇന്നലെ. ഇവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് എംപി രാഹുല്‍, അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവര്‍ രംഗത്തെത്തി.
ഭഗത്‌സിങ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരുടെ ത്യാഗം രാജ്യത്തിന് പ്രചോദനമെന്നാണ് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചത്. അവര്‍ ജീവിച്ചിരുന്നെങ്കില്‍ അവരുടെ പോരാട്ടം സ്വാതന്ത്ര്യത്തിന് വേണ്ടി മാത്രമാകില്ലായിരുന്നു. എന്നാലും അവരുടെ ത്യാഗം ജനഹൃദയങ്ങളില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നു. ഈ ദേശസ്‌നേഹികള്‍ സ്വാതന്ത്ര്യ സമരത്തിന്റെ നിത്യ സ്മാരകങ്ങളാണ്. രാജ്യ സേവനത്തിനും ഐക്യത്തിനും പ്രചോദനമാണ്, ഷാ ട്വീറ്റ് ചെയ്തു.
രക്തസാക്ഷികള്‍ക്ക് നൂറുകണക്കിന് അഭിവാദ്യങ്ങളര്‍പ്പിച്ചാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. 1931 മാര്‍ച്ച് 23നാണ് ഭഗത്‌സിങ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയത്. സ്വാതന്ത്ര്യ സമരത്തിന്റെ ദേശീയ മുഖമായിരുന്ന ലാലാ ലജ്പത് റായിയുടെ മരണത്തിന് കാരണക്കാരനായ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ജെ.പി. സൗണ്ടേര്‍സിനെ വധിച്ചതിനായിരുന്നു ശിഷ. മാര്‍ച്ച് 24 പുലര്‍ച്ചെയായിരുന്നു ശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. എന്നാല്‍ അത്രയും കാക്കാന്‍ ഭരണകൂടം തയാറായില്ല. 23ന് രാത്രി 7.30ന് അവര്‍ ശിക്ഷ നടപ്പാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: