ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെ ലോറിയില്‍ കടത്തുകയായിരുന്ന നിരോധിത പാന്‍ മസാലയായ ഹാന്‍സ് പിടികൂടി. 15000 പാക്കറ്റ് ഹാന്‍സാണ് ചെക്ക് പോസ്റ്റുവഴി കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ കൊടുവള്ളി സ്വദേശി സലിം അറസ്റ്റിലായി.
എക്സൈസ് ഇന്റലിജന്‍സ് നല്കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇന്ന് രാവിലെ അരിച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന ഹാന്‍സ് പിടികൂടിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ സലിം, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.കെ ബാബു, സുനില്‍, സി.ഇ.ഒമാരായ ദിപു, വിപിന്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: