ചാലക്കുടി: കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകളില്‍ ഇന്നലെ വന്‍തിരക്ക്. കൊറോണ നിയന്ത്രണങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് ബസുകളുടെ സര്‍വീസ്. അമ്പത്തിയൊന്ന് പേര്‍ ഇരുന്ന് യാത്ര ചെയ്യേണ്ട ബസില്‍ നൂറും അതിലധികവും പേരാണുള്ളത്. കൊറോണ ഭീതിയുടെ പാശ്ചാത്തലത്തില്‍ സര്‍വീസുകള്‍ പകുതിയാക്കി ചുരുക്കാന്‍ ബന്ധപ്പെട്ട ഡിപ്പോകള്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇത് വീണ്ടും കുറച്ച് മുപ്പത് ശതമാനം സര്‍വീസുകള്‍ മാത്രമാക്കി മാറ്റിയിരിക്കുകയാണ്.
അതിനിടെ. ട്രെയിന്‍ ഗതാഗതം പൂര്‍ണമായി നിലച്ചതോടെ ബസുകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത സ്ഥിതിയായി. അടിയന്തരമായി സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചില്ലെങ്കില്‍ വലിയ വിപത്തായിരിക്കും വരുകയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. യാത്ര ചെയ്യാന്‍ മറ്റൊരു മാര്‍ഗങ്ങളുമില്ലാത്ത അവസ്ഥയാണെന്നും തിരക്കുള്ള ബസില്‍ കയറുകയല്ലാതെ മാര്‍ഗമില്ലെന്നും യാത്രക്കാര്‍ പറയുന്നു. ട്രെയിന്‍ ഗതാഗതം കൂടിയില്ലാത്ത സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ബസിലെ യാത്രാക്ലേശത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്. 39 സര്‍വീസ് നടത്തുന്ന ചാലക്കുടി ഡിപ്പോയില്‍ തിങ്കളാഴ്ച നടത്തിയത് പതിനാല് സര്‍വീസുകള്‍ മാത്രം. അഞ്ച് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളും, ഒന്‍പത് ഓര്‍ഡിനറി സര്‍വീസുകളും മാത്രമാണ് ഓടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: