ന്യൂദല്‍ഹി: ഏഴു മാസം നീണ്ടുനിന്ന വീട്ടുതടങ്കലിനു ശേഷം ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ ഇന്ന് മോച്ചിപ്പിക്കും. കശ്മീരിന്റെ പ്രത്യേക അധികാരം എടുത്ത് കളഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റ് അഞ്ച് മുതലാണ് ഒമര്‍ അബ്ദുള്ള വീട്ട് തടങ്കലിലായത്. സുരക്ഷയുമായി ബന്ധപ്പെട്ട വെല്ലുവിളിയെ തുടര്‍ന്നാണ് വീട്ട് തടങ്കലിലാക്കിയിരിക്കുന്നത്.
ഒമറിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരി സാറ അബ്ദുഴള്ള സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ കീഴില്‍ ഉള്ള ബെഞ്ച് ഹര്‍ജി മാറ്റി വച്ചിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒമറിന്റെ പിതാവും നാഷ്നല്‍ കോണ്‍ഫെറന്‍സ് അദ്ധ്യക്ഷണുമായ ഫറൂക്ക് അബ്ദുള്ളയെ മോച്ചിപ്പിച്ചിരുന്നു. അതേസമയം സുരക്ഷഭീഷണിയെ തുടര്‍ന്ന് മെഹബൂബ മുഫ്തി വീട്ടുതടങ്കലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: