കൊറോണ വ്യാപനം തടയാന്‍ ഐസൊലേഷന്‍ മാത്രമാണ് മാര്‍ഗമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ. രോഗപ്പകര്‍ച്ചയുടെ ചങ്ങല പൊട്ടിക്കാന്‍ ജനങ്ങള്‍ പുറത്തിറങ്ങാതിരിക്കുക മാത്രമാണ് പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.
രോഗ പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. കഴിഞ്ഞാഴ്ച 5000 സ്രവ സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ത്യയില്‍ ഒരാഴ്ച അരലക്ഷം മുതല്‍ 70,000 സാമ്പിളുകള്‍ വരെ പരിശോധിക്കാനുള്ള ശേഷിയുണ്ട്. പ്രതിദിനം 10,000 സാമ്പിളുകള്‍ വരെ പരിശോധിക്കാം. എന്നാല്‍, പരിശോധനയേക്കാള്‍ മുഖ്യം ഐസൊലേഷന്‍ തന്നെയാണ്. രോഗ ചികിത്സയുമായി ബന്ധപ്പെട്ട് 1200 വെന്റിലേറ്ററുകള്‍ക്ക് കൂടി ആരോഗ്യമന്ത്രാലയം ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: